Friday December 09, 2016
Latest Updates

ഡബ്ലിനിലെ ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചു നഴ്‌സിന് നേരെ ആക്രമണം 

ഡബ്ലിനിലെ ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചു നഴ്‌സിന് നേരെ ആക്രമണം 

ഡബ്ലിന്‍ :ഡബ്ലിനിലെ ടെമ്പിള്‍ സ്ട്രീറ്റ് കുട്ടികളുടെ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങാനിരിക്കെ നഴ്‌സിനെ കാറില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചതായി പരാതി.നഗരത്തിലെ സമാനമായ ആക്രമണ പരമ്പരകളിലെ ഒടുവിലത്തേതാണ് സംഭവം.

ആശുപത്രിക്ക് പുറത്തു രാവിലെ 6.30 നാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ മുപ്പതുവയസ്സിനുമേല്‍ പ്രായമുള്ള നഴ്‌സിന് തന്റെ കാറില്‍ കയറാന്‍ ശ്രമിക്കവേ പട്ടാപ്പകല്‍ ഈ ദുരനുഭവമുണ്ടായത്.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ജോലിക്കാര്‍ പകല്‍ ജോലിക്ക് വരുന്നവര്‍ക്കായി തങ്ങളുടെ വാഹനം മാറ്റിയിടേണ്ടതുണ്ടായിരുന്നു. ഇങ്ങനെ
ചെയ്യുന്നതിനിടെയാണ് സംഭവം.യുവതിയുടെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായത്.

അക്രമിയുടെ ശരീരത്തില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നതായി ആക്രമിക്കപ്പെട്ട യുവതി പറഞ്ഞു.ഇയാള്‍ക്ക് മറ്റേതെങ്കിലും അപകടത്തില്‍ പരിക്കേല്‍ക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിരിക്കാമെന്ന് കരുതപ്പെടുന്നു.ഇയാള്‍ പിന്നീട് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

Scroll To Top