Thursday December 08, 2016
Latest Updates

എടിഎം വിത്ത്‌ഡ്രോവല്‍ ചാര്‍ജ്:പുന:പരിശോധിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 

എടിഎം വിത്ത്‌ഡ്രോവല്‍ ചാര്‍ജ്:പുന:പരിശോധിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:എടിഎം വിത്ത്‌ഡ്രോവലിനു ചാര്‍ജ് ഈടാക്കുന്ന ഐറിഷ് സര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) നിര്‍ദേശം. ഇലക്ട്രോണിക് പേയ്‌മെന്റിനെ അപേക്ഷിച്ച് യൂറോ കറന്‍സി ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം നല്കിയിരിക്കുന്നത്.

ബാങ്ക് കാര്‍ഡുകളുടെഫ്‌ലാറ്റ് ചാര്‍ജിനു ബദലായി എടിഎം വിത്ത്‌ഡ്രോവലിനു 12സെന്റ് ചാര്‍ജ് ഈടാക്കാമെന്ന പ്രഖ്യാപനമാണ് 2016 ബജറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

അഞ്ച് യൂറോ വരെയുള്ള തുകകള്‍ പോലും വിവിധ കാര്‍ഡുകകള്‍ ഉപയോഗിച്ച് പിന്‍വലിക്കുന്നത് കുറയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. എടിഎം വിത്ത്‌ഡ്രോവലിനു ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് യൂറോ ബാങ്ക് നോട്ടുകളുടെ ലീഗല്‍ ടെന്‍ഡര്‍ സ്റ്റാറ്റസിനെ ബാധിക്കുമെന്ന് ഇസിബി പ്രസിഡന്റ് മരിയോ ഡ്രാഗി വെബ്‌സൈറ്റില്‍ അഭിപ്രായപ്പെട്ടു.







Scroll To Top