Friday December 09, 2016
Latest Updates

വിഡിയോ റിക്കോര്‍ഡിംഗ് ശേഷിയുള്ള ഐപോഡ് നാനോ ഘടിപ്പിച്ച് എ ടി എം തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് തടവ് ശിക്ഷ

വിഡിയോ റിക്കോര്‍ഡിംഗ് ശേഷിയുള്ള ഐപോഡ് നാനോ ഘടിപ്പിച്ച് എ ടി എം തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് തടവ് ശിക്ഷ

ഡബ്ലിന്‍:എടിഎം കാര്‍ഡ് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കള്‍ക്കെതിരെ ഡബ്ലിന്‍ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു. എടിഎം കാര്‍ഡ് മോഷ്ടിച്ച് ഏഴു മോഷണങ്ങള്‍ നടത്തിയ കേസില്‍ റൊമേനിയന്‍ പൌരന്മാരായ വസൈല്‍ ബിസോ(24)യ്ക്ക് മൂന്നര വര്‍ഷം തടവും ഡബ്ലിന്‍ സാര്‍ഡിഫോര്‍ഡിലെ അയാണ്‍ ബിസോ (31)ക്ക് നാലര വര്‍ഷം തടവുമാണ് ജഡ്ജി മെലാനിഗ്രീലി ശിക്ഷ വിധിച്ചത്.

പ്രതികള്‍ രണ്ടുപേരും രാജ്യത്ത് നിന്നു സ്വന്തം രാജ്യത്തേയ്ക്ക് പോകുകയും പത്തു വര്‍ഷത്തിനകം തിരികെ വരാതിരിക്കുകയുമാണെങ്കില്‍ ശിക്ഷാ കാലയളവില്‍ ഒരു വര്‍ഷത്തെ ഇളവ് അനുവദിക്കുമെന്നും ജഡ്ജി പറഞ്ഞു. 
നാലാഴ്ചയായി തുടര്‍ന്ന ഗാര്‍ഡയുടെ അന്വേഷണം ഫലം കണ്ടതില്‍ കോടതി പ്രത്യേകം പ്രശംസിച്ചു.

2014 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്റ്റില്ലോര്‍ഗന്‍, ഡണ്‍ഡ്രം, രാത്‌മൈന്‍സ് എന്നിവിടങ്ങളിലാണ് വസൈല്‍ ബിസോ എടിഎം തട്ടിപ്പു നടത്തിയത്. സ്റ്റില്ലോര്‍ഗന്‍, ഷാങ്കില്‍ , രാത്‌മൈന്‍സ് എന്നിവിടങ്ങളില്‍ എഴു തവണ എടിഎം കാര്‍ഡ് മോഷ്ടിച്ച് കവര്‍ച്ച നടത്തുകയും എടിഎം കാര്‍ഡ് ട്രാപ്പര്‍ സ്ഥാപിച്ചതിനുമാണ് അയാന്‍ ബിസോ അറസ്റ്റിലായത്. 2014 മാര്‍ച്ച് 20ന് ബാങ്ക് ഓഫ് അയര്‍ലണ്ടി്‌ന്റെ എടിഎം കൗണ്ടറില്‍ എടിഎം കാര്‍ഡ് ട്രാപ്പിംഗ് ഉപകരണവും വിഡിയോ റിക്കോര്‍ഡിംഗ് ശേഷിയുള്ള ഐപോഡ് നാനോ ഘടിപ്പിച്ചാണ് തട്ടിപ്പു നടത്തിയ കേസില്‍ അയാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 

 റാനിലയിലെ ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഒരാള്‍ കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്തപ്പോള്‍ എടിഎമ്മില്‍ നിന്ന് വലിയ ശബ്ദം ഉണ്ടാകുകയും കാര്‍ഡ് തിരികെ എടുക്കാനാകാതെയും വന്നു. എടിഎം കൗണ്ടറില്‍ നിന്നു പുറത്തിറങ്ങി കുറച്ചു നേരം കാത്തു നിന്നപ്പോള്‍ മറ്റൊരാള്‍ കൗണ്ടറില്‍ പ്രവേശിക്കുന്നതും റിക്കോര്‍ഡിംഗിനായി പിന്‍ ഏരിയയില്‍ ഘടിപ്പിച്ച മാഗ്‌നെറ്റ് ഐപോഡ് നാനോയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഗാര്‍ഡയില്‍ പരാതിപ്പെടുകയായിരുന്നു.
ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഡബ്ലിനില്‍ നടന്ന ഒട്ടേറെ എടിഎം കവര്‍ച്ചകള്‍ക്കു പിന്നില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഇരുവരുമാണെന്ന തെളിയുകയും കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.

Scroll To Top