Sunday December 11, 2016
Latest Updates

ഗ്യാസ് ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം;അന്വേഷണത്തിന് പ്രത്യേക സംഘം

ഗ്യാസ് ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് കൊള്ളയടിക്കാന്‍ ശ്രമം;അന്വേഷണത്തിന് പ്രത്യേക സംഘം

ഡബ്ലിന്‍ :എ.ടി.എം സെന്ററുകള്‍ ഗ്യാസ് ഉപയോഗിച്ച് തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടുന്നതിനായി ഗാര്‍ഡയുടെ പ്രത്യേക പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സെന്റ് പാട്രിക്‌സ് ദിനത്തില്‍ രാവിലെ ഗ്രേസ്റ്റോണ്‍,വിക്ക്‌ലോ എന്നിവിടങ്ങളില്‍ നടന്ന മോഷണശ്രമത്തെക്കുറിച്ചാണ് സംഘം അന്വേഷിക്കുക.ദ്രോഗഡ,റാത്ത് ഫര്‍നാം,ലെക്‌സിളിപ്പ് തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുമ്പും പണം തട്ടാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

തട്ടിപ്പു സംഘത്തിന്റേത് എന്ന് കരുതുന്ന ഒരു ഓഡി എസ്‌റ്റേറ്റ് കാറിനെപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെ ഈ കാര്‍ ഗ്രേസ്‌റ്റോണില്‍ സംശയാസ്പദമായി കണ്ടിരുന്നു. എന്നാല്‍ തട്ടിപ്പു ശ്രമം വിജയിക്കാത്തതിനെത്തുടര്‍ന്ന് സംഘം ഈ കാറില്‍ രക്ഷപ്പെടുകയാണുണ്ടായത് എന്ന് ദൃക്‌സാക്ഷിയായ ഒരു വൃദ്ധന്‍ അന്വേഷണ സംഘത്തെ അറിയിച്ചു.തട്ടിപ്പുകാര്‍ കാറുപയോഗിച്ച് ഇടിക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ രക്ഷപ്പെടുകയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.

ഗ്രേസ്റ്റോണിലെ എ.ടി.എമ്മില്‍ നിന്നും പണം നഷ്ടമായില്ലെങ്കിലും എ.ടി.എമ്മിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്‌ഫോടനത്തിലൂടെ എ.ടി.എം തകര്‍ക്കുന്നത് 100 മീറ്റര്‍ ചുറ്റളവിലൂടെ സഞ്ചരിക്കുന്ന ആളുകള്‍ക്ക് അപകടമുണ്ടാക്കുമെന്ന് യു.കെ കോടതിയില്‍ ഈയിടെ പറഞ്ഞിരുന്നു. തട്ടിപ്പു സംഘത്തിന്റെ മിക്ക ശ്രമങ്ങളും പരാജയപ്പെട്ടതാണെങ്കിലും 2013ല്‍ എന്നിസ്‌കോര്‍ത്തിയിലുള്ള എ.ടി.എം തകര്‍ത്ത് 100,000 യൂറോ ഇവര്‍ കൊള്ളയടിച്ചിരുന്നു

Scroll To Top