Monday August 21, 2017
Latest Updates

20 യൂറോ ചോദിക്കുന്നവര്‍ക്ക് 50 യൂറോ!,മയോയിലെ എ.ടി.എം മാജിക്കുകള്‍ !

20 യൂറോ ചോദിക്കുന്നവര്‍ക്ക് 50 യൂറോ!,മയോയിലെ എ.ടി.എം മാജിക്കുകള്‍ !

മയോ : അയര്‍ലണ്ടിലെ ചില എ.ടി.എം കിയോസ്‌കുകള്‍ അക്ഷയഖനി പോലെയാണ്.വളരെ ഉദാരമായി,ചോദിക്കുന്നതില്‍ കൂടുതല്‍ തരുന്നവ.മയോയോയിലെ ക്ലെയര്‍ മോറിസിലെ ഒരു എ.ടി.എമ്മില്‍ നിന്ന് 20 യൂറോ പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത് 50 യൂറോ!. അള്‍സ്റ്റര്‍ ബാങ്കിന്റെ എ.ടി.എമ്മാണ് ചോദിക്കുന്നവര്‍ക്ക് ആവശ്യത്തിലേറെ പണം നല്കി അക്ഷയഖനിയായി മാറിയത്. ഇത് സംബന്ധിച്ച വാര്‍ത്ത പ്രചരിച്ചതോടെ എ.ടി.എമ്മിന് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 

വിവരം അറിഞ്ഞ ഉടന്‍ മുപ്പതിലധികം ആളുകള്‍ എ.ടി.എമ്മിന് മുന്നില്‍ തടിച്ചു കൂടി. വിവരം അറിഞ്ഞ് എ.ടി.എമ്മില്‍ എത്തിയ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടതിന്റെ ഇരട്ടി പണവുമായാണ് തിരികെ പോയത്. അക്കൌണ്ടില്‍ 40 യൂറോ മാത്രമുള്ള യുവാവിനു എ.ടി.എം 3000 യൂറോ നല്‍കി. 50 യൂറോ ചോദിച്ച മറ്റൊരു യുവാവിന് 400 യൂറോ നല്‍കി. 

വ്യാഴാഴ്ച വൈകുന്നേരമാണ് എ.ടി.എമ്മില്‍ തകരാര്‍ സംഭവിച്ച് അധികം പണം നഷ്ടപ്പെട്ടത്. അതേസമയം അധികം പണവുമായി മുങ്ങിയവര്‍ രക്ഷപെട്ടെന്നു കരുതേണ്ട! അധികം പണം ലഭിച്ചവരെ ബന്ധപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക് അധികൃതര്‍. ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തിലെ പിഴവുകളാണ് അധികം പണം വിഡ്രോ ചെയ്യാന്‍ കാരണമായതെന്ന് ബാങ്ക് വക്താവ് വ്യക്തമാക്കി.

Scroll To Top