Wednesday December 07, 2016
Latest Updates

ജൂണിയര്‍ സെര്‍റ്റ് അധ്യാപകര്‍ പ്രക്ഷോഭം തുടരും

ജൂണിയര്‍ സെര്‍റ്റ് അധ്യാപകര്‍ പ്രക്ഷോഭം തുടരും

ഡബ്ലിന്‍:ജൂണിയര്‍ സൈക്കിള്‍ പരിഷ്‌ക്കരണം സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍, നിലവില്‍ നടന്നു വരുന്ന പ്രക്ഷോഭം തുടരാന്‍ അധ്യാപക സംഘടനയായ എ എസ് റ്റി ഐ യുടെ തീരുമാനം. അംഗങ്ങളില്‍ 55 ശതമാനം പേരും മന്ത്രി ജാന്‍ ഓ സള്ളിവന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു പ്രക്ഷോഭം തുടരാന്‍ പ്രഖ്യാപനം ഉണ്ടായത്. 

ജൂണിയര്‍ സൈക്കിളുമായി നിസ്സഹരിക്കുമെന്നും, പരിശീലന പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്നുമാണ് സംഘടനയുടെ നിലപാട്. തങ്ങളുടേത് ഒരു ജനാധിപത്യ സംഘടനയാണ് എന്നും വോട്ട് ചെയ്ത 55 ശതമാനം പേരും തങ്ങളുടെ നീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എ്ന്നും എ എസ് റ്റി ഐ യുടെ പ്രസിഡന്റ് അറിയിച്ചു.ജൂണിയര്‍ സെര്‍റ്റ് പരിശീലന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടും വിധം പ്രവര്‍ത്തിക്കില്ലെന്നും സംഘടന അറിയിപ്പില്‍ പറയുന്നു. 

Scroll To Top