Sunday December 04, 2016
Latest Updates

ഡബ്ലിനിലെ വാടകക്കാര്‍ക്ക് സംഘടന രൂപീകരിക്കുന്നു,പ്രശ്‌നങ്ങളെ ഒന്നിച്ചു നിന്ന് നേരിടാനുള്ള വേദിയാകും 

ഡബ്ലിനിലെ വാടകക്കാര്‍ക്ക് സംഘടന രൂപീകരിക്കുന്നു,പ്രശ്‌നങ്ങളെ ഒന്നിച്ചു നിന്ന് നേരിടാനുള്ള വേദിയാകും 

ഡബ്ലിന്‍:വാടകക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കാനും,പ്രശ്‌നങ്ങളില്‍ ഇടപെടാനുമായി വാടകയ്ക്ക് താമസിക്കുന്നവര്‍ ഒന്ന് ചേരുന്നു.ഇതിനു തുടക്കം കുറിച്ചു കൊണ്ട് ,വാടകക്കാരെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കുന്നുവെന്നും, നിലവിലെ നിയമങ്ങളില്‍ സമഗ്രമായ പുനപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രഥമയോഗം നടന്നു. വാടകക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഡബ്‌ളിന്‍ 7 ഏരിയയില്‍ വാടകക്ക് താമസിക്കുന്നവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഡി റ്റി എ.സമീപ ഭാവിയില്‍ ഡബ്ലിന്റെ എല്ലാ മേഖലകളിലേയ്ക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

നിലവിലെ നിയ്യമമനുസരിച്ച് വീട്ടുടമക്ക് ആറുമാസം കഴിയുന്നതു വരെ വാടകകാരനെ മുന്‍കൂട്ടി അറിയിക്കാതെയോ, കാരണം കാണിക്കാതെയോ പുറത്താക്കാം. കുട്ടികളുടെ പഠനം മുതലായ പല വിഷയങ്ങളിലും ഇത് വാടകക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇനി ആറു മാസം കഴിഞ്ഞാലും കാര്യങ്ങള്‍ സുരക്ഷിതമല്ല. വീട്ടുടമയ്ക്ക് കെട്ടിടം വില്‍ക്കണമെന്നു തോന്നുകയോ, ഉടമക്കോ, ബന്ധുക്കള്‍ക്കോ കെട്ടിടത്തിലേക്ക് താമസം മാറണമെന്നു തോന്നുകയോ ചെയ്താല്‍ വാടകക്കാരന്‍ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. വാടക കൂട്ടുന്നതിനായി ഇത്തരം ന്യായങ്ങള്‍ പറഞ്ഞ് വീടുകള്‍ ഒഴിപ്പിക്കുന്നത് സര്‍വ്വ സാധാരണമാണ്.

യഥാര്‍ത്ഥ വാടക നിരക്കും, ഉടമകള്‍ ഈടാക്കുന്ന നിരക്കും തമ്മിലും വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. പലപ്പോഴും വാടകക്കാര്‍ക്ക് ഇത്തരംകാര്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ കുറിച്ചും മറ്റുമുള്ള അജ്ഞത മുതലെടുക്കുകയാണ് ഉടമകള്‍ ചെയ്യുന്നത്. പലര്‍ക്കും വീട്ടുടമകളുമായി തുറന്ന വാഗ്വാദത്തിലേര്‍പ്പെടുന്നതിന് ഭയമാണ്. ഇത്തരക്കാരെ സഹായിക്കുക എന്നതാണ് ഡി റ്റി എ ലക്ഷ്യമിടുന്നത്.

വാടകക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നും മനസിലാക്കി ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക, ഉടമകളുമായി കൂടിയാലോചനകള്‍ നടത്തുക. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ പി ആര്‍ ടി ബിയുടെ മുന്‍പില്‍ അവതരിപ്പിക്കുക എന്നിങ്ങനെയാണ് സംഘടന നല്‍കി വരുന്ന സേവനങ്ങള്‍. കൂട്ടായ ശബ്ദത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.

വാടകക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ irtadublin@gmail.com എന്ന വിലാസത്തില്‍ സംഘടനയുമായി ബന്ധപ്പെടാം.


Scroll To Top