Monday September 25, 2017
Latest Updates

49 ജീവനക്കാരുമായി ഏഷ്യന്‍ കപ്പല്‍ അത്‌ലാന്റിക് കടലിടുക്കില്‍ കാണാതായി 

49 ജീവനക്കാരുമായി ഏഷ്യന്‍ കപ്പല്‍ അത്‌ലാന്റിക് കടലിടുക്കില്‍ കാണാതായി 

ഡബ്ലിന്‍ :49 പേരടങ്ങുന്ന തായ്‌വാനി മത്സ്യബന്ധന കപ്പല്‍ കടലില്‍ കാണാതായി. തെക്കന്‍ അത്‌ലാന്റിക് കടലിടുക്കിലാണ് കപ്പല്‍ കാണാതായത്. കപ്പല്‍ വെളളത്തില്‍ മുങ്ങുകയാണെന്ന് ക്യാപ്റ്റന്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവസാനം ലഭിച്ച സാറ്റലൈറ്റ് സന്ദേശങ്ങള്‍ നല്‍കുന്ന സൂചനപ്രകാരം ഫാല്‍ക്കന്‍ ദീപിന് സമീപമാണ് മീന്‍പിടുത്ത കപ്പല്‍ മുങ്ങാനുളള സാധ്യത.

കപ്പലില്‍ രണ്ട് തായ്‌വാനികളും 11 ചൈനക്കാരും 21 ഇന്ത്യോനേഷ്യക്കാരും 13 ഫിലിപ്പീന്‍സുകാരും രണ്ട് വിയറ്റ്‌നാമുകാരുമാണ് ഉളളത്. തായ്‌വാനും ബ്രിട്ടനും അര്‍ജന്റീനയും കപ്പലിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കപ്പലിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും വിവിധ സര്‍ക്കാരുകള്‍ സംയുക്തമയി തെരച്ചില്‍ തുടങ്ങിയെന്നും ഫിഷറീസ് ഏജന്‍സി വക്താവ് ഹൂഗ് ഹോഗ് യെന്‍ പറഞ്ഞു.

മലേഷ്യന്‍ വിമാനം എംഎച്ച് 370 അപ്രത്യക്ഷമായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ലോകത്തെ നടുക്കി മറ്റൊരു യാത്രാ ദുരന്തം ഉണ്ടാകുന്നത്. 2014 മാര്‍ച്ച് എട്ടിനായിരുന്നു മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. വിമാനത്തിന് എന്ത് പറ്റിയെന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുകയാണ്.

Scroll To Top