Sunday December 04, 2016
Latest Updates

ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ ഐറിഷുകാര്‍ക്കും ഉറക്കമില്ലാതായി,ഒരു ലക്ഷത്തിലധികം പേരുടെ രഹസ്യവിവരങ്ങള്‍ പുറത്ത്

ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ ഐറിഷുകാര്‍ക്കും ഉറക്കമില്ലാതായി,ഒരു ലക്ഷത്തിലധികം പേരുടെ രഹസ്യവിവരങ്ങള്‍ പുറത്ത്

ഡബ്ലിന്‍:അതിരുകളില്ലാത്ത സെക്‌സ് ആസ്വാദകരുടെ ഇടമായിരുന്ന ആഷ്‌ലി മാഡിസണ്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതോടെ ഇതിലെ വിവരങ്ങള്‍ പരസ്യമാക്കപ്പെടുമെന്ന ഭീതി ഐറിഷുകാരുടെയും ഉറക്കം കെടുത്തുകയാണ്. എഫ്.ബി.ഐ പുറത്തുവിട്ടപ്രകാരം ഒരു ലക്ഷത്തി പതിനായിരം ഐറിഷുകാരുടെ വിവരങ്ങളാണ് സൈറ്റിലുള്ളത്.

സൈറ്റ് ഹാക്കര്‍ചെയ്തവര്‍ ഓണ്‍ലൈനിലൂടെ ഇതിലെ അംഗങ്ങളുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്. 2001ല്‍ കനോഡിയന്‍ പൗരനായ നോയല്‍ ബിഡര്‍മാന്‍ ആരംഭിച്ച സൈറ്റ് സ്വതന്ത്ര ഓണ്‍ലൈന്‍ സെക്‌സിന്റെ താവളമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ജീവിത പങ്കാളിക്ക് പുറമേ യോജിച്ച ലൈംഗിക പങ്കാളിയെ തെരയാനും ബന്ധപ്പെടാനുമുള്ള ആഷ്‌ലി മാഡിസണ്‍ സൈറ്റ് ജൂലൈ അവസാനത്തോടെയാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഇതിലെ അംഗങ്ങളുടെ പേര്, ഫോണ്‍നമ്പര്‍, ഇ മെയില്‍,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയെല്ലാം പുറത്താകുമെന്ന വാര്‍ത്തയാണ് എല്ലാവരെയും ഭീതിപ്പെടുത്തുന്നത്.വാര്‍ത്ത പുറത്തുവന്നതോടെ പല ഭര്‍ത്താക്കന്മാരും ഡിന്നര്‍ ടേബിളില്‍ അസ്വസ്ഥരായെന്നാണ് പ്രമുഖ ഡൈവേഴ്‌സ് ലോയര്‍ എലിസബത്ത് ഹിക്ക്‌സ് പറയുന്നത്. 

അമേരിക്കയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെയും പട്ടാളക്കാരുടെയും വിവരങ്ങള്‍ കൂടി സൈറ്റിലുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. യുകെ യിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങളുണ്ട്.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് സിഡ്‌നി,മെല്‍ബണ്‍ എന്നി നഗരങ്ങളില്‍ നിന്നുള്ളവരാണ്.രണ്ടര ലക്ഷം പേരോളമാണ് ഈ നഗരങ്ങളില്‍ നിന്നും പുതിയൊരു പരീക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടത്.

ഭര്‍ത്താവിനെ വെട്ടിച്ച് മറ്റു പുരുഷന്‍മാരെ വലവീശിപ്പിടിയ്ക്കാന്‍ ഇറങ്ങിയവരും , ഭാര്യയെ വെട്ടിച്ച് പങ്കാളിയെ തേടാന്‍ ആരംഭിച്ചവരുമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. പല ഭര്‍ത്താക്കന്മാരും പറയുന്നത് ഞാന്‍ സൈറ്റില്‍ പ്രവേശിച്ചുവെന്നല്ലാതെ കൂടുതലൊന്നും ചെയ്തിട്ടില്ലെന്നാണ്‍

ഇതിനിടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ചെക്ക് ചെയ്യുന്നതിനായി ആരംഭിച്ച ഒരു വെബ് സൈറ്റ് വമ്പിച്ച ഹിറ്റ് നേടിയതായി വാര്‍ത്തകളുണ്ട്.ആദ്യ ദിവസം മാത്രം മൂന്നു ലക്ഷം പേരാണ് തങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിച്ചതത്രേ.രസകരമായ കാര്യം പരിശോധിക്കാന്‍ കയറിയവരില്‍ അധികവും ആദ്യം പരിശോധിച്ചത് തങ്ങളുടെ പങ്കാളിയുടെ പേര്‍ അതിലുണ്ടോ എന്നാണത്രേ!

Scroll To Top