Friday December 02, 2016
Latest Updates

കാനിന്റെ റെഡ് കാര്‍പറ്റിലേക്ക് ആഷ് വീണ്ടുമെത്തുന്നു, കൂടെ സോനം കപൂറും

കാനിന്റെ റെഡ് കാര്‍പറ്റിലേക്ക് ആഷ് വീണ്ടുമെത്തുന്നു, കൂടെ സോനം കപൂറും

വിശ്വപ്രസിദ്ധമായ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പറ്റിലേക്ക് ഐശ്വര്യ റായ് ബച്ചന്‍ വീണ്ടുമെത്തുന്നു. കാന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയില്‍നിന്നുള്ള മുന്‍ വിശ്വസുന്ദരിയും പങ്കെടുക്കും. കരിയറിലെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് കാനിന്റെ സെന്റര്‍ ഓഫ് ഫോക്കസാകാന്‍ ഐശ്വര്യ വീണ്ടുമെത്തുന്നത്. വിവാഹത്തിനും പ്രസവത്തിനും ശേഷം ഐശ്വര്യ ഇപ്പോള്‍ ജസ്ബ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ ഇര്‍ഫാന്‍ ഖാനാണ്. വിവാഹത്തിന് ശേഷം ഒരല്‍പ്പം തടിവെച്ചിരുന്നെങ്കിലും ഇപ്പോള്‍ തടിയൊക്കെ കുടഞ്ഞു കളഞ്ഞ് തന്റെ പഴയരൂപത്തിലാണ് ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നതും കാനിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നതും. കഴിഞ്ഞ ദിവസം പുറത്തുവന്ന വോഗിന്റെ ഫോട്ടോ ഷൂട്ടില്‍ അവിശ്വസനീയമാം വിധം ഐശ്വര്യ സുന്ദരിയായിരിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോളിവുഡിലെ ഫാഷന്‍ സെന്‍സേഷനായ സോനം കപൂറും ഇത്തവണ കാനിലെ റെഡ് കാര്‍പ്പറ്റിലേക്ക് എത്തുന്നുണ്ട്. അന്താരാഷ്ട്ര കമ്പനിയായ ലൊറെയിലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് ഐശ്വര്യയും സോനം കപൂറും. ഇവര്‍ കാനിലേക്ക് പോകുന്നുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലൊറെയ്‌ലാണ്.

മെയ് 13 മുതല്‍ 24 വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഓസ്‌കര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന പുരസ്‌കാര ചടങ്ങ് കാനാണ്.

Scroll To Top