Saturday December 10, 2016
Latest Updates

ജനതാ ദര്‍ബാറുമായി അരവിന്ദ് കേജരിവാള്‍ വീണ്ടും

ജനതാ ദര്‍ബാറുമായി അരവിന്ദ് കേജരിവാള്‍ വീണ്ടും

ന്യൂഡല്‍ഹി: അരവിന്ദ്  കേജരിവാള്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഇന്നലെ നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയായ ജനതാ ദര്‍ബാറില്‍ നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ പൊതുജന സമ്പര്‍ക്ക പരിപാടി നടന്നത്. മികച്ച ആസൂത്രണത്തോടെയാണ് പരിപാടി നടത്തിയത്.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോള്‍ ഡല്‍ഹിയില്‍ നടത്തിയ ജനതാ ദര്‍ബാറുകളില്‍ ആയിരങ്ങളാണ് പങ്കെടുക്കാന്‍ എത്തിയിരുന്നത്.പക്ഷെ ഒട്ടേറെയാളുകള്‍ക്ക് അന്ന് മുഖ്യമന്ത്രിയെ കാണാനാവാതെ മടങ്ങേണ്ടി വന്നിരുന്നു.ഇത്തവണ പരാതികള്‍ പരിഹരിച്ചു പരമവധിപേരെ പങ്കെടുപ്പിക്കാനാണ് കേജരിവാളിന്റെ പദ്ധതി.

ഡല്‍ഹിയില്‍ പത്ത് മണിക്കാരംഭിച്ച ദര്‍ബാറില്‍ 200 പേരുടെ പരാതികള്‍ മുഖ്യമന്ത്രി കേട്ടു. 12.30ന് പരിപാടികള്‍ അവസാനിക്കുകയും ചെയ്തു.ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് ഇതേ വരെ ഔദ്യോഗിക വസതി ലഭിക്കാത്തത് കൊണ്ട് ഗാസിയാബാദിലെ സ്വന്തം വീടിന് സമീപമുള്ള പാര്‍ട്ടി ഓഫീസിലാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്. പരിപാടി സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top