Sunday December 04, 2016
Latest Updates

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തടയണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. സുനില്‍ എം. കാരാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടപ്രകാരം ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 16 ലക്ഷം രൂപയാണ് ചെലവാക്കാന്‍ അനുവാദമുള്ളത്.

എന്നാല്‍, അരുവിക്കരയില്‍ കോടിക്കണക്കിനു രൂപയാണ് പ്രമുഖ പാര്‍ട്ടികള്‍ ചെലവഴിച്ചത്. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനു വന്ന സിനിമാ താരങ്ങള്‍ വര്‍ഗീയമായ രീതിയിലാണ് വോട്ട് അഭ്യര്‍ഥിച്ചത്. നടന്‍ സുരേഷ് ഗോപി അരുവിക്കരയില്‍ പ്രചരണം നടത്തിയ ശേഷം തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

സിനിമാ താരങ്ങള്‍ പ്രചരണങ്ങള്‍ക്കായി ഉപയോഗിച്ച തുക സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ദിവസം ക്ഷേത്ര ദര്‍ശനം നടത്തിയത് ഹിന്ദു ഭൂരിപക്ഷമുളള മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Scroll To Top