Saturday February 25, 2017
Latest Updates

അരുവിക്കര ഉപതെരഞ്ഞെടുപ്പ്: കെ.എസ് ശബരീനാഥന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

അരുവിക്കര ഉപതെരഞ്ഞെടുപ്പ്: കെ.എസ് ശബരീനാഥന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ് ശബരീനാഥന്‍ മത്സരിക്കും. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഇളയ മകനാണ് അദ്ദേഹം.
കാര്‍ത്തികേയന്റെ ഭാര്യ കെ.എസ് സുലേഖ മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മകനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവഴി കാര്‍ത്തികേയന്റെ സ്മരണ മണ്ഡലത്തില്‍ നിലനിര്‍ത്താനാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പിതാവിന്റെ വികസ പ്രവര്‍ത്തനങ്ങള്‍ തുടരുവാനാണ് വോട്ട് ചോദിക്കുന്നതെന്ന് ശബരിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് തിരുവനന്തപുരം റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Scroll To Top