Friday December 09, 2016
Latest Updates

അരുവിക്കര :ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ് ,വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

അരുവിക്കര :ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ് ,വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ആരംഭിച്ചു. എട്ട് പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 
23.5 ശതമാനം വോട്ടുകളാണ് ആദ്യ മൂന്നര മണിക്കൂറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ മുതല്‍ നീണ്ട നിരയാണ് പല ബൂത്തുകളിലും അനുഭവപ്പെടുന്നത്. സ്ത്രീകളാണ് കൂടുതലായും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തുന്നത്.
അരുവിക്കരയില്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നു തന്നെയാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പ്രതീക്ഷ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.29 ശതമാനമായിരുന്നു പോളിങ്. കടുത്ത വീറുംവാശിയും നാടിളക്കി പ്രചാരണവും കണ്ട ഇക്കുറി ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തില്‍ കൂടിയ പോളിങ് നടന്നത് 1987ലെ തെരഞ്ഞെടുപ്പിലാണ്. 77.30 ശതമാനം പേര്‍ വോട്ട് ചെയ്തു. 91, 96, 2011 വര്‍ഷങ്ങളിലും പോളിങ് 70 ശതമാനം പിന്നിട്ടു.
ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം അവരുടെ നിര്‍ജീവ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുമെന്നു പ്രതീക്ഷ പരത്തിയിട്ടുണ്ട്

Scroll To Top