Saturday December 03, 2016
Latest Updates

കൊട്ടിക്കലാശം കഴിഞ്ഞു,നാളെ അരുവിക്കരയില്‍ വോട്ടെടുപ്പ്

കൊട്ടിക്കലാശം കഴിഞ്ഞു,നാളെ അരുവിക്കരയില്‍ വോട്ടെടുപ്പ്

അരുവിക്കര: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം വൈകിട്ട് അഞ്ചു മണിയോടെ അവസാനിച്ചു.
ഇനി നിശ്ശബ്ദ പ്രചരണമാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. എട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. പ്രധാന കവലകള്‍ കേന്ദ്രീകരിച്ചു നടന്ന കൊട്ടിക്കലാശത്തില്‍ എല്ലാ കക്ഷികളുടെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനൊപ്പം നടന്‍ സുരേഷ് ഗോപിയും റോഡ് ഷോ നടത്തി.

27ന് വോട്ടെടുപ്പ് പ്രമാണിച്ച് മണ്ഡലത്തില്‍ പൊതു അവധിയാണ്. പോളിങ് സാധനങ്ങളുടെ വിതരണ കേന്ദ്രമായ നെടുമങ്ങാട് സ്‌കൂളിനും പോളിങ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഗവ. ബോയ്‌സ് യു.പി സ്‌കൂളിനും പോളിങ് സ്റ്റേഷനുകളായ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 26നും വോട്ടെണ്ണല്‍ നടക്കുന്ന സംഗീത കോളജിന് 29, 30 തീയതികളിലും അവധിയാണ്.

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളില്‍ 25ന് വൈകിട്ട് അഞ്ച് മുതല്‍ 27ന് വൈകുന്നേരം അഞ്ചുവരെ മദ്യനിരോധം ഏര്‍പ്പെടുത്തി. 30ന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ബാറുകള്‍, ബിയര്‍ വില്‍പനശാലകള്‍ തുടങ്ങിയവ അടച്ചിടാനും ഉത്തരവായിട്ടുണ്ട്.

Scroll To Top