Thursday December 08, 2016
Latest Updates

ആര്‍ട്ടിക് കാറ്റ് വരുന്നു;അയര്‍ലണ്ടിലെ താപനില കുത്തനെ താഴും

ആര്‍ട്ടിക് കാറ്റ് വരുന്നു;അയര്‍ലണ്ടിലെ താപനില കുത്തനെ താഴും

ഡബ്ലിന്‍:ഈആഴ്ച അവസാനത്തോടെ വീശിയടിക്കുന്ന ആര്‍ട്ടിക് കാറ്റിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ താപനില കുത്തനെ കുറയും. വ്യാഴാഴ്ച രാത്രിയോടെ താപനില 1-2 ഡിഗ്രി സെല്‍ഷ്യസിനുള്ളിലായിരിക്കും അനുഭവപ്പെടുക.

കൊണാക്ട്, അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വരെ മഴ തുടരും. ചിലയിടങ്ങളില്‍ ഇടിയും മിന്നലും, അതിശൈത്യവും അനുഭവപ്പെടും.ലഘുവായ സ്‌നോ വീഴ്ച്ചയും ഈ വാരാന്ത്യത്തില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.

3 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. 60 കിമീ ശക്തിയിലാകും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കുക.

Scroll To Top