Sunday December 11, 2016
Latest Updates

ശസ്ത്രക്രിയയിലെ പിഴവ്; തെലുങ്ക് നടി ആരതി അഗര്‍വാള്‍ അന്തരിച്ചു

ശസ്ത്രക്രിയയിലെ പിഴവ്; തെലുങ്ക് നടി ആരതി അഗര്‍വാള്‍ അന്തരിച്ചു

ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് മൂലം തെലുങ്ക് നടി ആരതി അഗര്‍വാള്‍ (30) അന്തരിച്ചു. ന്യൂജേഴ്‌സിയില്‍ വച്ചായിരുന്നു മരണം . ആസ്മ രോഗത്തിന് ചികിത്സക്കായാണ് ആരതി ന്യൂ ജഴ്‌സിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആരതിക്ക് ശ്വാസതടസം മൂര്‍ജ്ജിക്കുകയും തുടര്‍ന്ന് ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയുമായിരുന്നു.

ആരതിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാ വ്യവസായത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുന്നു. 1985ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജനിച്ച ആരതി തന്റെ പതിനാലാമത്തെ വയസിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ആരതിയുടെ നൃത്തം ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി കാണാനിടയായതാണ് സിനിമയിലേക്ക് വഴി തുറക്കാന്‍ കാരണമായത്.

തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന എന്നിവരുടെയെല്ലാം നായികയായി ആരതി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടന്‍ തരുണുമായുള്ള പ്രണയത്തിലൂടെയും ആരതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തരുണുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ കോലാഹാലമാണ് സൃഷ്ടിച്ചത്. നടി അദിതി അഗര്‍വാള്‍ ആരതിയുടെ സഹോദരിയാണ്. അമേരിക്കയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് പിതാവ്.

Scroll To Top