Friday December 02, 2016
Latest Updates

കാഴ്ച്ചയില്ലാത്ത ആളും കൈയില്ലാത്ത ആളും ചേര്‍ന്ന് നട്ടത് 12,000 മരങ്ങള്‍…

കാഴ്ച്ചയില്ലാത്ത ആളും കൈയില്ലാത്ത ആളും ചേര്‍ന്ന് നട്ടത് 12,000 മരങ്ങള്‍…

കൈയ്യില്ലാത്ത ഒരു വ്യക്തിയും അയാളുടെ അന്ധനായ സുഹൃത്തും ചേര്‍ന്ന് ചൈനയിലെ യെ നദിക്കരയില്‍ നട്ടുപിടിപ്പിച്ചത് 12,000 വൃക്ഷത്തൈകള്‍ . 53കാരനായ ജിയാ വെങ്കിയും 54കാരനായ ജിയാ വയിക്‌സിയായും കഴിഞ്ഞ 13 വര്‍ഷമായി യെ നദിയുടെ തീരത്ത് വൃക്ഷങ്ങള്‍ നട്ട് പരിപാലിക്കുകയാണ്.ഹെബെയ് പ്രവിശ്യയിലുള്ള ഇരുവരുടെയും ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണിത്. അതിന്റെ തീരത്താണ് അവര്‍ വൃക്ഷങ്ങളെ ഓമനിച്ച് വളര്‍ത്തുന്നത്.
‘ചെറിയ കല്ലും ഉണങ്ങിയ മണ്ണും മാത്രമായിരുന്നു ഈ നദിക്കരയിലുണ്ടായിരുന്നത്. കുറെ വര്‍ഷങ്ങളായി ഇത് മരുഭൂമി കണക്കെ കിടക്കുകയായിരുന്നു.അവിടെ മരം വെയ്ക്കാന്‍ പോലും പറ്റില്ലായിരുന്നു’വെങ്കി പറയുന്നു. എന്നാല്‍ തങ്ങളുടെ ദൃഡനിശ്ചയം കൊണ്ട് ഇതിനെ മാറ്റി എടുത്തു എന്ന് ഇയാള്‍ പറയുന്നു.
എല്ലാ ദിവസവും രാവിലെ കൈയില്ലാത്ത ഹയിക്‌സിയയുടെ തോളില്‍ കയറി വെങ്കി യാത്രയാകും.യെ നദിയുടെ കരയിലുള്ള അവരുടെ തോട്ടത്തിലേക്കാണ് യാത്ര.അന്ധനായ ഹെയ്ക്‌സിയ മരത്തില്‍ കയറി പുതിയ വൃക്ഷങ്ങള്‍ നടാന്‍ പാകത്തിന് സഹായകരമായ ചില്ലകള്‍ വെട്ടിയെടുക്കും. വെങ്കി കുഴി കുഴിക്കും. താടിക്കും തോളിനും ഇടയില്‍ മണ്‍വെട്ടി പിടിച്ചാണ് ഇയാള്‍ കുഴിയെടുക്കുന്നത്.കാല് ഉപയോഗിച്ച് മണ്‍വെട്ടി മുന്നോട്ട് നീക്കുകയും പുറകോട്ട് വലിക്കുകയും ചെയ്യും.ഇങ്ങനെ തന്നെയാണ് ഇയാള്‍ നദിയില്‍നിന്ന് വെള്ളം കോരുകയും അത് വൃക്ഷ തൈകളുടെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുന്നത്.
വികലാംഗരായ ഞങ്ങള്‍ക്ക് സാധാരണ ആളുകള്‍ക്ക് ഇല്ലാത്ത സ്ഥിരതയുണ്ടെന്ന് ഇരുവരും അവകാശപ്പെടുന്നു.
കുട്ടിക്കാലത്തെ സുഹൃത്തുക്കളായ ഇവരുടെ രണ്ടു പേരുടെയും കുടുംബപ്പേര് ഒന്നാണെങ്കിലും ഇവര്‍ തമ്മില്‍ രക്തബന്ധമില്ല. യെലി എന്ന ഗ്രാമത്തില്‍ ഒരുമിച്ചാണ് ഇരുവരും വളര്‍ന്നത്. വികലാംഗത്വം മൂലം ജോലി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരുവരും 2002ല്‍ മരം നടീല്‍ ആരംഭിച്ചു. ഒരു വര്‍ഷം 800 മരങ്ങള്‍ നടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ ആദ്യ വര്‍ഷം തന്നെ ഇവരുടെ ഉദ്യമത്തിന് വരള്‍ച്ച തിരിച്ചടിയായി.
മൂന്നാം വയസ്സില്‍ ഷോക്കടിച്ചതിനെ തുടര്‍ന്നാണ് വെങ്കിയുടെ കൈകള്‍ മറുച്ചു മാറ്റിയത്. 2000ത്തിലുണ്ടായ ഒരു വര്‍ക്ക് സൈറ്റ് അപകടത്തിലാണ് ഹെയ്ക്‌സിയക്ക് കാഴ്ച്ച നഷ്ടപ്പെട്ടത്. ആദ്യം വരുമാന മാര്‍ഗമായിട്ടാണ് ഇരുവരും മരം നടാന്‍ ആരംഭിച്ചതെങ്കിലും പിന്നീട് ഇത് പരിസ്ഥിതി സൗഹാര്‍ദമാണെന്നും വായുവിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നും തിരിച്ചറിഞ്ഞ് വ്യാപിപ്പിക്കുകയായിരുന്നു.

Scroll To Top