Tuesday December 06, 2016
Latest Updates

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അര്‍ഗോസ് 500 പൗണ്ട് ഗിഫ്റ്റ് ഓഫര്‍ ശുദ്ധ തട്ടിപ്പ്,ജാഗ്രതെ …..

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അര്‍ഗോസ് 500 പൗണ്ട് ഗിഫ്റ്റ് ഓഫര്‍ ശുദ്ധ തട്ടിപ്പ്,ജാഗ്രതെ …..

ഡബ്ലിന്‍: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അര്‍ഗോസ് ഗിഫ്റ്റ് കാര്‍ഡ് ഓഫറുകള്‍ ശുദ്ധതട്ടിപ്പെന്ന് വെളിപ്പെടുത്തല്‍.. ക്രിസ്തുമസിന് ഉപഭോക്താക്കള്‍ക്ക് 500 പൌണ്ടിന്റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുമെന്നാണ് ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്ന സന്ദേശം. എന്നാല്‍ ഇത് തികച്ചും സ്‌കാമാണെന്ന് അര്‍ഗോസ് സ്ഥിരീകരിച്ചു.ഇത്തരം പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അര്‍ഗോസ് ആവശ്യപ്പെട്ടു.ഇന്റര്‍നെറ്റ് മേഖലയില്‍ സാധാരണ പ്രചരിക്കുന്ന ഇത്തരം സ്‌കാമുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അര്‍ഗോസ് മുന്നറിയിപ്പ് നല്‍കി.

അസ്ദ ഗിഫ്റ്റ് വൗച്ചറിന്റെ പേരില്‍ ഓണ്‍ലൈനില്‍ വലിയ വ്യാജ പ്രചരണം നടന്നതിന് പിന്നാലെയാണ് അര്‍ഗോസിന്റെ പേരിലും വ്യാജ പ്രചരനവുമായി ചിലര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.argos pp 

അസ്ദയുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയ സംഘം തന്നെയാകാം പുതിയ പ്രചാരണത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണു അധികൃതര്‍ സംശയിക്കുന്നത്. കാരണം രണ്ട് പ്രചാരണങ്ങളുംഏതാണ്ട് ഒരേ ശൈലിയിലാണ് പ്രചരിച്ചിരിക്കുന്നത്. ഗിഫ്റ്റ് ഓഫര്‍ സത്യമെന്ന് കരുതി ഫെയ്‌സ്ബുക്കില്‍ പതിനായിരക്കണക്കിന് പേര്‍ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഓഫറിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ലിങ്കുകള്‍ ചില വെബ്‌സൈറ്റിലേക്ക് ട്രാഫിക്ക് കൂട്ടുന്നതിനു വേണ്ടിയുള്ള തന്ത്രമായിരുന്നെന്നാണ് സൂചന. അര്‍ഗോസിന്റെ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ഷെയര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അര്‍ഗൊസിന്റെ അതെ ചിഹ്നവും അതീവ സാമ്യമുള്ള ട്രേഡ് മാര്‍ക്കും ഉപയോഗിച്ചിരിക്കുന്നതിനാല്‍ തട്ടിപ്പ് മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞില്ല.പരിമിതമായ എണ്ണമേ ഓഫറുകള്‍ ഉള്ളു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരണം എന്നതിനാല്‍ സൗജന്യം ലഭിക്കാന്‍ എത്രയും വേഗം ഷെയര്‍ ചെയ്യുകയായിരുന്നു പലരും.ഷെയര്‍ ചെയ്തു കഴിഞ്ഞു കഴിഞ്ഞാണ് പലര്‍ക്കും അബദ്ധം മനസിലായത്.

ചില വൈറസുകളെ സമാനമായ രീതിയില്‍ പടര്‍ത്തിയ സംഭവം മുന്‍പ് ഉണ്ടായിട്ടുള്ളതിനാല്‍ ഇപ്രകാരം ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ രണ്ടു പരിശോധിച്ച ശേഷമേ ഷെയര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ഓണ്‍ലൈന്‍ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.എവിടെ സൗജന്യ ഓഫറുകള്‍ കണ്ടാലും പരീക്ഷിച്ചു നോക്കുന്ന ഇത്തരം സാഹസങ്ങള്‍ കമ്പ്യൂട്ടറിനെയോ സോഷ്യല്‍ മീഡിയ അക്കൌണ്ട്കളെയോ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയുണ്ടാവണം എന്ന് അവര്‍ പറയുന്നു

Scroll To Top