Sunday December 11, 2016
Latest Updates

ആര്‍ഗോസ് കാര്‍ സീറ്റുകള്‍ തിരികെ വിളിച്ചു

ആര്‍ഗോസ് കാര്‍ സീറ്റുകള്‍ തിരികെ വിളിച്ചു

ഡബ്ലിന്‍:മാമാസ് ആന്‍ഡ് പാപാസ് ബ്രാന്‍ഡ് വിതരണക്കാരായ  ആര്‍ഗോസ് തങ്ങളുടെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ തിരികെ വിളിച്ചു. ചില കാര്‍ സീറ്റുകള്‍ ഉപയോഗിക്കരുതെന്ന് കമ്പനി രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. അപകടമുണ്ടാകുമ്പോള്‍ ഈ കാര്‍ സീറ്റുകള്‍ കുഞ്ഞുങ്ങളെ പരിരക്ഷിക്കാന്‍ പര്യാപ്തമായേക്കില്ല എന്ന ഭയത്താലാണ് സീറ്റുകള്‍ തിരികെ വിളിച്ചിരിക്കുന്നത്.

സീറ്റുകള്‍ വാങ്ങിയവര്‍ ഇത് തിരികെ ആര്‍ഗോസ് സ്‌റ്റോറുകളില്‍ നല്‍കണമെന്നും, പണം മടക്കി നില്‍കുന്നതാണെന്നും കമ്പനി അറിയിച്ചു. സംഭവത്തില്‍ ഉപഭോക്താക്കളോട് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു. തിരികെ വിളിച്ച മോഡലുകള്‍ താഴെ:
:: Mamas & Papas Mercury Group 1 Black (Argos catalogue number 297/7526).
:: Mamas & Papas Mercury Group 1 Grey (Argos catalogue number 411/9100).
:: Mamas & Papas Mercury Group 123 Black (Argos catalogue number 305/6037).
:: Mamas & Papas Mercury Group 1, 2, 3 Grey (Argos catalogue number 397/9530).
:: Mamas & Papas Mercury Group 23 Black and Grey (Argos catalogue number 245/4829).

Scroll To Top