Saturday December 10, 2016
Latest Updates

നിങ്ങളാണോ ആ ടാക്‌സി ഡ്രൈവര്‍ ?

നിങ്ങളാണോ ആ ടാക്‌സി ഡ്രൈവര്‍ ?

ഡബ്ലിന്‍:അജ്ഞാതന്റെ അതിക്രമത്തില്‍ നിന്നും വികലാംഗയായ യുവതിയെ രക്ഷപെടുത്തിയ ടാക്‌സി ഡ്രൈവറെ അന്വേഷിച്ച് ഗാര്‍ഡ. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവതി അക്രമണത്തിനിരയായത്.

പുലര്‍ച്ചെ 2.30ഓടെ ബ്ലാഞ്ചാര്‍ഡ്‌സ് ടൌണില്‍ ബ്ലേക്‌സ്‌ടൌണ്‍ വേ ഏരിയയിലെ എന്‍3 ഫ്‌ലൈഓവറിനു തൊട്ടു മുന്‍പിലായാണ് സംഭവം. വളര്‍ത്തുനായയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു മുപ്പത്തഞ്ചിനു മുകളില്‍ പ്രായമുള്ള യുവതി. പെട്ടെന്ന് ഇരുപതിനോടടുത്ത പ്രായമുള്ള യുവാവ് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.

സംഭവം കണ്ട് അത് വഴി പോയ ടാക്‌സി ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപെട്ടിരുന്നു. ഏതാണ്ട് ആറടിയോളം ഉയരമുള്ള, മുന്‍ നിരയിലെ ഒരു പല്ലുപൊട്ടിയ നിലയിലുള്ള ആളാണ് തന്നെ അക്രമിച്ചതെന്ന് യുവതി വിവരിച്ചു. ഇയാളുടെ സംസാരത്തിന് ഡബ്‌ളിന്‍ ഇംഗ്ലീഷ് ചുവയുള്ളതായും, ഇരുണ്ട കളറുള്ള ശിരോവസ്ത്രം ധരിച്ചിരുന്നതായും യുവതി പറയുന്നു.

ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് രംഗം വഷളാവാതിരിക്കാന്‍ കാരണമായതെന്ന് ഗാര്‍ഡ വിലയിരുത്തി. ഇയാളടക്കം സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ തെളിവു നല്‍കുന്നതിനായി മുന്നോട്ടു വരണമെന്ന് ഗാര്‍ഡ അധികൃതര്‍ ആവശ്യപ്പെട്ടു.സാക്ഷികള്‍ക്ക് 01 666 7000 എന്ന നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

Scroll To Top