Wednesday May 24, 2017
Latest Updates

നോ വോട്ടിന് പിന്തുണയുമായി പരസ്യമായി വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ഐറിഷ് കത്തോലിക്കാ സഭാ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഏമന്‍ മാര്‍ട്ടിന്‍

നോ വോട്ടിന് പിന്തുണയുമായി പരസ്യമായി വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് ഐറിഷ് കത്തോലിക്കാ സഭാ തലവന്‍ ആര്‍ച്ച് ബിഷപ്പ് ഏമന്‍ മാര്‍ട്ടിന്‍

ബെല്‍ഫാസ്റ്റ് : ഹിതപരിശോധനയില്‍ നോ വോട്ടിനായി ശക്തമായ നിലപാടുകളുമായി ഐറിഷ് കത്തോലിക്കാ സഭാ തലവന്‍ ആര്‍ച് ബിഷപ് ഏമന്‍ മാര്‍ട്ടിന്‍ രംഗത്ത്.ഭരണ ഘടനാ ഭേദഗതിയ്‌ക്കെതിരെ നിലപാട് കൈക്കൊള്ളണമെന്നും,ഭയമില്ലാതെ പരസ്യ നിലപാടുകളുമായി രംഗത്തിറങ്ങണമെന്നും അമാഗ് ആര്‍ച്ച് ബിഷപ്പ് കൂടിയായ അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ഥിച്ചു. കുറച്ചു ദിവസം മുന്നേ സ്വവര്‍ഗ്ഗ വിവാഹം നടപ്പിലാക്കുകയണെങ്കില്‍ വിവാഹങ്ങളുടെ നിയമപരമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്ക്കുമെന്ന് ഒരു സംഘം പുരോഹിതര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അതിനു ശേഷം സഭയുടെ ഭാഗത്തു നിന്നും വരുന്ന ആദ്യത്തെ കടുത്ത പ്രതികരണമാണിത്.

നിര്‍ദ്ദേശിക്കപ്പെട്ട നിയമ ഭേദഗതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കാലാകാലങ്ങളായി രാജ്യത്തു നിലവിലുള്ള വിവാഹ സമ്പ്രദായങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന് ഏമന്‍ മാര്‍ട്ടിന്‍ പുറത്തിറക്കിയ ദീര്‍ഘമായ പത്രക്കുറിപ്പില്‍ പറയുന്നു. മതസ്വാതന്ത്ര്യമെന്നാല്‍ തന്റെ വിശ്വാസത്തെ പ്രകടിപ്പിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശം കൂടിയാണ്. എന്നാല്‍ ഭാവിയില്‍ നിയമം പ്രാബല്യത്തിലാവുമ്പോള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ പരസ്യമായി എതിര്‍ക്കുന്ന പുരോഹിതര്‍ക്കെതിരെ കേസെടുക്കപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

സ്വവര്‍ഗ്ഗ രതിയേക്കുറിച്ചും വിവാഹത്തെ കുറിച്ചും സ്‌കൂളുകളില്‍ എന്താവും പഠിപ്പിക്കുകയെന്ന ആശങ്ക പങ്കു വക്കുന്ന ബിഷപ്പ് രണ്ടു പേര്‍ തമ്മിലുള്ള കൂടിചേരല്‍ എന്ന ലളിതമായ വ്യാഖ്യാനത്തില്‍ സ്വവര്‍ഗ്ഗ വിവാഹം വ്യാപകമാവുകയാണെങ്കില്‍ വിവാഹത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് കൂടുതല്‍ ദുഷ്‌കരമാവുമെന്നും ആര്‍ച് ബിഷപ്പിന്റെ പ്രസ്താവന പറയുന്നു.

Scroll To Top