Sunday September 24, 2017
Latest Updates

ആര്‍ച്ച്ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്വീകരണംനല്കി 

ആര്‍ച്ച്ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്വീകരണംനല്കി 

ഡബ്ലിന്‍ .അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്വീകരണം നല്കി ..

ജനുവരി 22, 23 (വെള്ളി, ശനി) തിയതികളില്‍ ദ്രോഹഡ സെന്റ്.അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഭക്തിസാന്ദ്രമായി നടത്തുന്ന പരിശുദ്ധനായ പൗലോസ്‌മോര്‍ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തി മൂന്നാമത് ശ്രാദ്ധപ്പെരുന്നാളിന് മുഖ്യകാര്‍മ്മികത്വം വഹിക്കുവാന്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്തക്ക് ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടില്‍ പൂച്ചണ്ടുകള്‍ നല്കി സ്വീകരിച്ചു .

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിന്‍ കീഴിലുള്ള ഡബ്ലിന്‍ ,താല, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലുള്ള ഇടവകകളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന തിരുമേനി ഫെബ്രുവരി 1 നു ഹ്രസ്വസന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതാണ് .

.

Scroll To Top