Friday July 21, 2017
Latest Updates

‘അരങ്ങ് -2017’ സ്റ്റേജ് ഷോ റദ്ദാക്കി – ‘മലയാളം’ സംഘടന ഇറക്കുന്ന പത്രക്കുറിപ്പ്

‘അരങ്ങ് -2017’ സ്റ്റേജ് ഷോ റദ്ദാക്കി – ‘മലയാളം’ സംഘടന ഇറക്കുന്ന പത്രക്കുറിപ്പ്

ഡബ്ലിന്‍:’മലയാളം’ കലാ- സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 16 ഞായറാഴ്ച വൈകീട്ട് ഡബ്ലിന്‍ സാന്‍ട്രിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ‘നടന ഹാസ്യരാഗോത്സവം’ എന്ന നൃത്ത സംഗീത പരിപാടി മഴവില്‍ മനോരമ D 3 ഡാന്‍സ് അളിയന്‍സ് ടീമിലെ കലാകാരന്മാരുടെ വിസ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം നേരിട്ടതുകൊണ്ടു റദ്ദാക്കിയ വിവരം പൊതുജനങ്ങളെ ഖേദപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു .

ടിക്കറ്റുകള്‍ പണം നല്‍കി വാങ്ങിയവരെ ഉടന്‍തന്നെ സംഘാടകര്‍ ബന്ധപ്പെട്ടുകൊണ്ടു പണം തിരികെ ഏല്‍പ്പിക്കുന്നതായിരിക്കും .തികച്ചും അപ്രതീക്ഷിതമായ കാരണങ്ങളാല്‍ പരിപാടി റദ്ദാക്കേണ്ടി വന്നതുകൊണ്ട്  അയര്‍ലണ്ടിലെ കലാസ്‌നേഹികളായ മലയാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ‘മലയാളം’ സംഘടനാ നിര്‍വ്യാജമായ ഖേദം രേഖപെടുത്തിയതായി അറിയിച്ചു. ഏവരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
അന്വേഷണങ്ങള്‍ക്ക്
പ്രദീപ് ചന്ദ്രന്‍ (പ്രസിഡന്റ്) – 0871390007
അലക്‌സ് ജോസഫ് ( സെക്രട്ടറി ) – 0871237342
ജോജി എബ്രഹാം – 0871607720
രാജന്‍ ദേവസ്യ – 0870573885

Scroll To Top