Friday December 09, 2016
Latest Updates

വര്‍ണ്ണം ഡാന്‍സ് സ്‌കൂള്‍ അരങ്ങേറ്റം നവ്യാനുഭവമായി

വര്‍ണ്ണം ഡാന്‍സ് സ്‌കൂള്‍ അരങ്ങേറ്റം നവ്യാനുഭവമായി

var 2ഡബ്ലിന്‍:നടന ചാരുതയില്‍ പുതിയ വിസ്മയങ്ങള്‍ തീര്‍ത്ത് നിറഞ്ഞ സദസിനെ സാക്ഷിയാക്കി വര്‍ണ്ണം ഡാന്‍സ് സ്‌കൂളിന്റെ പ്രഥമ അരങ്ങേറ്റം നവംബര്‍ 8 ന് കില്‍നമന ഹാളില്‍ നടത്തപ്പെട്ടു.പരമ്പരാഗത ശൈലിയില്‍ ശ്രവണ സുന്ദരമായ സംഗീതത്തിനനുസൃതമായി കുട്ടികള്‍ നൃത്തം വെച്ചപ്പോള്‍ കാതിനും കണ്ണിനും കുളിരേകുന്ന ഒരനുഭവമായി.

var 1ഡബ്ലിന്‍ മിഡ്‌വെസ്റ്റ് ടി.ഡി. ഡെറിക് കീറ്റിംഗ്, സുറിയാനി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ.മാത്യുസ് മാര്‍ അന്തിമോസ് തുടങ്ങിയവര്‍ വിശിഷ്ടാഥിതികളായി പങ്കെടുത്ത പരിപാടിയില്‍ രേഷ്മ റാണി അവതാരികയായിരുന്നു.var 4

ആല്‍ഡിയ സുനില്‍, റോസ് ചെറിയാന്‍, അനഘ ജിമ്മി, കൃപ അനു, ആന്മേരി സുനില്‍, ടാനിയ ദിനേഷ് എന്നിവരുടെ ഭരതനാട്യം, ഏയ്ഞ്ചല്‍ സുനിലിന്റെ കുച്ചിപ്പുടി, റെയ്ച്ചല്‍ സന്ദീപിന്റെ മോഹിനിയാട്ടം, ഫിജി സാവിയോയുടെ ഭരതനാട്യം തുടങ്ങിയവ കാണികള്‍ക്ക് നവ്യാനുഭവമായി.

ശ്യാം ഈസാദ്, സപ്താരാമന്‍, ബ്രിട്ടോ പെരേപ്പാടന്‍, തുടങ്ങിയവരുടെ പരിപാടികള്‍ അരങ്ങേറ്റം വര്‍ണാഭമാക്കി.var 8 var 5var 3

Scroll To Top