Thursday December 08, 2016
Latest Updates

അനുഗ്രഹവും അഭിനന്ദനവും ഏറ്റുവാങ്ങി വര്‍ണ്ണം ഡാന്‍സ്  സ്‌കൂളിലെ നര്‍ത്തകരുടെ അരങ്ങേറ്റം വര്‍ണ്ണാഭമായി

അനുഗ്രഹവും അഭിനന്ദനവും ഏറ്റുവാങ്ങി വര്‍ണ്ണം ഡാന്‍സ്  സ്‌കൂളിലെ നര്‍ത്തകരുടെ അരങ്ങേറ്റം വര്‍ണ്ണാഭമായി

ഡബ്ലിന്‍:അനുഗ്രഹവും അഭിനന്ദവും ചൊരിഞ്ഞു നിന്ന അനേകരുടെ സാന്നിധ്യത്തില്‍ ലൂക്കനിലെ വര്‍ണ്ണം സ്‌കൂളിന്റെ രണ്ടാമത്തെ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നര്‍ത്തകരുടെ അരങ്ങേറ്റം നടത്തപ്പെട്ടു.

ടാലയിലെ കില്‍മന ഹാളില്‍ വെച്ച് നടത്തപ്പെട്ട വര്‍ണ്ണഭമായ ചടങ്ങില്‍ ഗുരു ഫിജി സാവിയോയുടെ ശിക്ഷണത്തില്‍ സ്റ്റേഷാ വര്‍ഗീസ്,അന്നബെല്‍ ബിജു,ഡെനാ ജിജി,അലേന വര്‍ഗീസ്,ആന്‍ കുര്യാക്കോസ്,ആമി മാത്യു,അലീന സജി എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്

അല്‍ഡിയ സുനില്‍ റോസ് ചെറിയാന്‍,അനഘ ജിമ്മി ടാനിയ ദിനേഷ് എന്നിവര്‍ അവതരിപ്പിച്ച കുച്ചിപ്പുടിയും,ഏഞ്ചല്‍ സുനില്‍,റേച്ചല്‍ സന്ദീപ് എന്നിവരുടെ കഥക് അരങ്ങേറ്റവേദിയെ പ്രൗഢമാക്കി.

ചടങ്ങില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിതാ ശുക്ല എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ നീതു തോമസായിരുന്നു അവതാരിക.vds1 vds3 vds4 vds2 vds5 vds6 vds7

Scroll To Top