Sunday February 25, 2018
Latest Updates

ഫേസ്സ്ബുക്ക് പ്രേമികള്‍ക്ക് ആഹ്ളാദത്തിന് എ.ആര്‍ കാമറ ഇഫക്ട് !

ഫേസ്സ്ബുക്ക് പ്രേമികള്‍ക്ക് ആഹ്ളാദത്തിന് എ.ആര്‍ കാമറ ഇഫക്ട് !

ഡബ്ലിന്‍ :ഫേസ് ബുക്ക് പ്രേമികള്‍ക്ക് ആഹ്ളാദകരമായ വാര്‍ത്തകളെത്തുന്നു.ചൊവ്വാഴ്ചയാരംഭിച്ച ഫേസ് ബുക്കിന്റെ വാര്‍ഷികയോഗം-എഫ് 8 ഡവലപ്പര്‍ കോണ്‍ഫ്രന്‍സില്‍ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗാണ് പുതിയതായി ലോഞ്ച് ചെയ്യു്‌നന ഓഗ്മെന്റ്ഡ് പ്ലാറ്റ്‌ഫോമിനെ (എ.ആര്‍)ക്കുറിച്ച്  വെളിപ്പെടുത്തിയത്.

കംപ്യട്ടര്‍ രംഗത്തെ മാറ്റിമറിക്കുന്നതാവും എ.ആറെന്ന് സുക്കര്‍ ബെര്‍ഗ് പ്രത്യാശിക്കുന്നു. വീഡിയോകളിലും ചിത്രങ്ങളിലും ഇമേജസുകളിമെല്ലാം വിസ്മയമൊരുക്കാന്‍ ഫേസ്ബുക്കിന്റെ ആരാധകര്‍ക്ക് അവസരമൊരുക്കുന്നതാണ് എ.ആര്‍.

കാര്യങ്ങള്‍ വ്യത്യസ്തമായി കാണാനും ചെയ്യാനുമാണ് ആഗ്രഹിക്കുന്നതെന്ന് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി.അതിനായി വിഭിന്നമായ പ്ലാറ്റ്‌ഫോമുകള്‍ ആയിരക്കണക്കായ ഡവലപ്പേഴ്‌സിനായി സജ്ജമാക്കുകതന്നെ ചെയ്യും.യാഥാര്‍ഥ്യബോധത്തോടെ ഇമേജുകളെ സന്നിവേശിപ്പിക്കാന്‍ ഡവലപ്പേഴ്‌സിനെ പ്രാപ്തമാക്കുന്ന സംവിധാനമാകും എ ആര്‍.സ്മാര്‍ട് ഫോണിലും ഇന്നുമുതല്‍ എ.ആര്‍ പ്രഭാവം ലഭ്യമാകുമെന്നും സുക്കര്‍ബര്‍ഗ് സൂചിപ്പിച്ചു.

Scroll To Top