Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ പി പി എസ് നമ്പറും ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് ഏഷ്യന്‍ രാജ്യങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകളും ഏകോപിപ്പിക്കാന്‍ പദ്ധതിയായി 

അയര്‍ലണ്ടിലെ പി പി എസ് നമ്പറും ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് ഏഷ്യന്‍ രാജ്യങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകളും ഏകോപിപ്പിക്കാന്‍ പദ്ധതിയായി 

ഡബ്ലിന്‍:ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് ഏഷ്യന്‍ രാജ്യങ്ങളിലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകളും അയര്‍ലണ്ടിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായി കണക്കാക്കപ്പെടുന്ന പി പി എസ് നമ്പര്‍ കാര്‍ഡും തമ്മില്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബ്രഹത്തായ പദ്ധതി ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യ,ചൈന,സിംഗപ്പൂര്‍,ദക്ഷിണ കൊറിയ എന്നീ പുരോഗമന സ്വഭാവമുള്ള രാജ്യങ്ങളുമായിയുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനും ആ രാജ്യങ്ങളിലെ മാനവ വിഭവശേഷി പ്രയോജനപ്പെടുത്തുവാനുമുള്ള ശ്രമവുമാണ് ഇത്തരമൊരു ധീരമായ കാല്‍വെയ്പ്പിന് അയര്‍ലണ്ടിനെ പ്രേരിപ്പിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നി വ്യക്തമാക്കി.ഇത് വഴി അന്താരാഷ്ട്ര തലത്തില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള പുതിയ ദൗത്യമാണ് അയര്‍ലണ്ട് ഏറ്റെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഐറിഷ് വിസ ലഭ്യമായാല്‍ അയര്‍ലണ്ടിലെ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.ഇത് പ്രകാരം പബ്ലിക് ആശുപത്രികളില്‍ സൗജന്യ ചികിത്സ,ഫ്യുവല്‍ അലവന്‍സ്,മെഡിക്കല്‍ കാര്‍ഡ്,ജോലി നഷ്ടമായാല്‍ ജോബ് സീക്കിംഗ് അലവന്‍സ്,എന്നിവയടക്കം 9 ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടും.ഇന്ത്യയില്‍ ബി പി എല്‍ ലിസ്റ്റിലാണ് നിങ്ങളുടെ കുടുംബം ആധാര്‍ കാര്‍ഡ് പ്രകാരം ഉള്ളതെങ്കില്‍ സിറ്റി കൗണ്ടി കൌണ്‍സിലുകളുടെ സൗജന്യ ഹൗസിങ്ങ് സ്‌കീമിനും അപേക്ഷിക്കാം 

ഫെബ്രുവരി 10 ന് നിലവില്‍ വന്ന ഐറിഷ്ബ്രിട്ടിഷ് വിസാ പദ്ധതിയുടെ ചുവട് പിടിച്ച് ഇന്ത്യാ ചൈന രാജ്യങ്ങളിലാവും പദ്ധതി ആദ്യമായി നടപ്പാക്കുക.അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനായിരിക്കും പദ്ധതി ആരംഭിക്കുക.

എല്ലാ വായനക്കാര്‍ക്കും ഐറിഷ് മലയാളിയുടെ ‘വിഡ്ഡിദിനാശംസകള്‍’. 

Scroll To Top