Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഉപരിപഠനത്തോടൊപ്പം ജോലിയും ചെയ്യാം, ബി എസ് സി,എം എസ് സി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഉപരിപഠനത്തോടൊപ്പം ജോലിയും ചെയ്യാം, ബി എസ് സി,എം എസ് സി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സ്ലൈഗോ:അയര്‍ലണ്ടിലെ ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ എം എസ് സി(നഴ്‌സിംഗ്)കോഴ്‌സിനും,ഗോള്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്ലൈഗോയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആഞ്ചലസ് കോളജില്‍ പോസ്റ്റ് ബി എസ് സി(ബിഎസ് സി ടോപ്പ് അപ്പ്),കോഴ്‌സിനും 2016 സെപ്റ്റംബര്‍ അഡ്മിഷനായി  അപേക്ഷകള്‍ ക്ഷണിച്ചു.

ഐഇഎല്‍ടിഎസ് ഇല്ലാത്തവര്‍ക്കും അയര്‍ലണ്ടില്‍ വന്ന് ഒരു വര്‍ഷം പഠിക്കാനും ഒപ്പം ജോലി ചെയ്യാനും,തുടര്‍ന്ന് ഒരു വര്‍ഷം പൂര്‍ണ്ണസമയം ജോലി ചെയ്യാനും പഠിതാക്കള്‍ക്ക് സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനമായും ഈ കോഴ്‌സുകള്‍ വഴി ഉദ്ദേശിക്കുന്നത്.ഇക്കാലയളവില്‍ ഐഇഎല്‍ടിഎസ് പാസാകാന്‍ സാധിക്കുകയാണ് എങ്കില്‍ ആവശ്യമായ പരിശീലനത്തിന് ശേഷം ഐറിഷ് നഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ട്രേഷനും അയര്‍ലണ്ടില്‍ പൂര്‍ണ്ണസമയ ജോലിയും ലഭിക്കും.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം.ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജിന്റെയും,സ്ലൈഗോ സെന്റ് സെന്റ് ആഞ്ചലസ് കോളജിന്റെയും ഇന്ത്യയിലെ അംഗീകൃത ഏജന്‍സിയായ ഒ’ ബ്രിയാന്‍ അസോസിയേറ്റ്‌സാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അയര്‍ലണ്ടില്‍ പഠനത്തിന് വേണ്ട സൗകര്യം ഒരുക്കുന്നത്.

സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സിലേയ്ക്കുള്ള പ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്. വിസയ്ക്കുള്ള അപേക്ഷ എത്രയും പെട്ടന്ന് സമര്‍പ്പിക്കാന്‍ തക്കവിധം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കെ സെപ്റ്റംബര്‍ ബാച്ചിലെ കോഴ്‌സില്‍ ചേരാനാവുകയുള്ളൂ.വിസ പ്രോസസിംഗിനും,ആവശ്യമായ ഗൈഡന്‍സിനുമായി ഒ’ ബ്രിയാന്‍ അസോസിയേറ്റ്‌സിന്റെ കേരളത്തിലെ പ്രതിനിധികള്‍ അപേക്ഷാര്‍ഥികളെ സഹായിക്കുന്നതാണ്.
പോസ്റ്റ് ബി എസ് സി(ടോപ്പ് അപ്പ്)നഴ്‌സിംഗ്
ഇന്ത്യയിലെ നഴ്‌സിംഗ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായ ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ബി എസ് സി ഡിഗ്രി കരസ്ഥമാക്കാവുന്ന വിധം രൂപകല്പ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്ന പഠിതാക്കള്‍ക്ക് ഐ ഇ എല്‍ റ്റി എസില്‍ 6.5 സ്‌കോര്‍ ഉണ്ടായിരിക്കണം.എന്നാല്‍ പത്താം തരം മുതല്‍ സ്‌കൂള്‍ കോളജ് തലങ്ങളില്‍ ഇംഗ്ലീഷ് ഒരു വിഷയമായോ,ഉപ വിഷയമായോ പഠിക്കുകയും,ഉയര്‍ന്ന മാര്‍ക്ക് ഇംഗ്ലീഷില്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഐ ഇ എല്‍ റ്റി എസില്‍ 6 സ്‌കോര്‍ ഉണ്ടായാലും മതി.ഇവര്‍ക്കായി ഒരു പ്രത്യേക ഇംഗ്ലീഷ് കോഴ്‌സ്,അയര്‍ലണ്ടിലെ കോളജ് തലത്തില്‍ സൗജന്യമായി ഉണ്ടാവും.

പഠന സമയത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ വീതം ജോലി ചെയ്യുന്നതോടൊപ്പം (അവധികാലത്ത് പൂര്‍ണ്ണ സമയവും)ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം വീണ്ടും ഒരു വര്‍ഷം കൂടിയും അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.ഈ കാലയളവില്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഐ ഇ എല്‍ ടി എസ് സ്‌കോറായ 7 നേടുകയും,നിര്‍ദിഷ്ട പരീക്ഷകള്‍ പാസാവുകയും ചെയ്താല്‍ അയര്‍ലണ്ടില്‍ സ്ഥിരമായി ഇവര്‍ക്ക് ജോലി ചെയ്യാനാവും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോളജിന്റെ അംഗീകൃത ഏജന്‍സിയായ ഒ’ ബ്രിയാന്‍ അസോസിയേറ്റ്‌സ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അയര്‍ലണ്ടില്‍ പഠനത്തോടൊപ്പം ജോലിയും ഉറപ്പു നല്‍കുന്നുണ്ട്.നഴ്‌സിംഗ് അസിസ്റ്റന്റ്(കെയറര്‍)ആയാവും പഠനകാലത്തും,ഒരു വര്‍ഷമുള്ള സ്റ്റേ ബാക്ക് കാലത്തും ജോലി ചെയ്യേണ്ടത്.അയര്‍ലണ്ടിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഗ്രൂപ്പായ പാരാമോണ്ടുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.ഈ ജോലി ലഭിക്കുവാന്‍ ആശയവിനിമയത്തിലുള്ള കഴിവും,മുന്‍ പരിചയവും പക്ഷെ ആവശ്യമാണ്.

പഠനകാലയളവില്‍ ഐ ഇ എല്‍ ടി എസ് പഠിക്കുന്നതിനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാവും.
എം എസ് സി(നഴ്‌സിംഗ്)(ലിമറിക്ക് യൂണിവേഴ്‌സിറ്റി)
പ്രശസ്തമായ ലിമറിക്ക് യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന നാലാം ബാച്ച് എം എസ് സി നഴ്‌സിംഗ് കോഴ്‌സിലെയ്ക്കുള്ള അഡ്മിഷന്‍ നടപടി ക്രമങ്ങളും ആരംഭിച്ചു.ഇന്ത്യയില്‍ നിന്നുള്ള ബി എസ് സി ബിരുദധാരികള്‍ക്കാണ് ഈ കോഴ്‌സിലെയ്ക്ക് പ്രവേശനം.ഇന്ത്യന്‍ നഴ്‌സിംഗ് ബോര്‍ഡിന്റെ അംഗീകാരമുള്ളവര്‍ക്ക് ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജിലെ എം എസ് സി കോഴ്‌സിന് ചേരാം.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രശസ്തമായ വിജയം കൈവരിച്ചീരുന്നു.

ഇന്ത്യയില്‍ നിന്നും ബി എസ് സി നഴ്‌സിംഗ് പാസായവര്‍ക്ക് ഐ ഇ എല്‍ റ്റി എസ് യോഗ്യത ഇല്ലെങ്കിലും അയര്‍ലണ്ടില്‍ എത്തി ജോലി ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഈ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സെന്ന് ഓ ‘ബ്രിയാന്‍ അസോസിയേറ്റ്‌സിന്റെ സി ഇ ഓ ലിയോ ഓ’ബ്രിയാന്‍ പറയുന്നു.എം എസ് സി പഠിക്കാന്‍ എത്തുന്ന നഴ്‌സിംഗ് പാസായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഐ ഇ എല്‍ടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ,ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനോ ഇല്ലെങ്കിലും നഴ്‌സിംഗ് അസിസ്റ്റന്റ് (കെയറര്‍ )ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്.

എം എസ് സി കോഴ്‌സ് പഠനത്തോടൊപ്പം ജോലി ചെയ്യാനും,ഐ ഇ എല്‍ റ്റി എസ് പഠിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും.

ഇംഗ്ലീഷ് മുഖ്യഭാഷയായതിനാല്‍ പഠനസ്ഥലത്തും ജോലിസ്ഥലത്തും പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ താമസിച്ചു കൊണ്ട് ഐ ഇ എല്‍ ടി എസില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും എളുപ്പമാണ്.

ഒരു വര്‍ഷത്തെ പഠനകാലാവധിക്ക് പുറമേ,രണ്ടാമത്തെ വര്‍ഷം കൂടി അയര്‍ലണ്ടില്‍ തുടരാനും,ആ കാലത്ത് ഫുള്‍ടൈം ജോലി ചെയ്യാനും അവസരം ഉണ്ടെന്നതിനാല്‍ പഠനത്തിനായി മുടക്കുന്ന ചിലവിന് പുറമേ ന്യായമായ മിച്ചവും സമ്പാദിക്കുവാന്‍ അവസരമുണ്ട്.

അയര്‍ലണ്ടില്‍ നിന്നും ഐ ഇ എല്‍ ടി എസ് നല്ല സ്‌കോറോടെ വിജയിച്ചാല്‍ ബി എസ് സി/ എം എസ് സി നഴ്‌സിംഗ് പാസായവര്‍ക്ക് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ എടുക്കാനും,അതുവഴി ഇവിടെ തന്നെ ജോലി നേടാനും സാധിക്കും.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ഈ മെയിലിലോ,ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
O’Brien Associates Office:
Mobile: +353 87 2857780
Skype:tarablue6
Email: tara@obeduc.com
Website address: http://www.obeduc.com
http://www.paramounthr.ie

 

Scroll To Top