Thursday December 08, 2016
Latest Updates

ആപ്പിള്‍ വാച്ച് വിപണിയിലേയ്ക്ക് ,ഒപ്പം പുതിയ മാക് ബുക്കും 

ആപ്പിള്‍ വാച്ച് വിപണിയിലേയ്ക്ക് ,ഒപ്പം പുതിയ മാക് ബുക്കും 

പ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് അടുത്ത മാസം 24 ന് വില്‍പ്പന ആരംഭിക്കും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ആപ്പിള്‍ ഇവന്റില്‍ സിഇഒ ടിം കുക്ക് പുതിയ ആപ്പിള്‍ വാച്ചുകളുടെ വിലയും മോഡലുകളും അവതരിപ്പിച്ചു. ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് എഡീഷന്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായിട്ടാണ് സ്മാര്‍ട്ട് വാച്ച് വരുന്നത്. 

ആപ്പിള്‍ വാച്ച് എഡീഷനാണ് പ്രീമിയം വേര്‍ഷന്‍. 18 കാരറ്റ് സോളിഡ് യെലോ അല്ലെങ്കില്‍ റോസ് ഗോള്‍ഡ് കൊണ്ടാണ് പ്രീമിയം എഡീഷന്‍ വാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 10,000 ഡോളറാണ് ഈ വാച്ചിന്റെ വില. 

ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞത് ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ടാണ്. 349 ഡോളറാണ് ഇതിന്റെ വില. ആപ്പിള്‍ വാച്ച് വേര്‍ഷന്റെ വില 549 മുതല്‍ 1049 ഡോളര്‍ വരെയാണ്. 

ഉപയോഗിക്കുന്ന ആളുടെ ഫിറ്റ്‌നെസ് അളന്ന് ഓരോ ആഴ്ച്ച അവസാനത്തിലും ഈ വാച്ചുകള്‍ റിപ്പോര്‍ട്ട് നല്‍കും. 18 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററി പവര്‍ ആപ്പിള്‍ വാച്ചുകള്‍ക്കുണ്ടാകും. യുഎസിലും യുകെയിലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ ഈ ഫോണ്‍ ഏപ്രില്‍ 24ന് വില്‍പ്പന ആരംഭിക്കും. 

സ്മാര്‍ട്ട് വാച്ചിനൊപ്പം കനംകുറഞ്ഞ പുതിയ മാക്ക്ബുക്കും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍പിറക്കിയ മോഡലിന്റെ പേര് മാക്ക്ബുക്ക് എയര്‍ എന്നായിരുന്നെങ്കില്‍ ഇതില്‍ എയര്‍ എടുത്തുകളഞ്ഞു. മാക്ക്ബുക്ക് മാത്രമെയുള്ളു. കനംകുറഞ്ഞ, മെലിഞ്ഞ രൂപത്തിലുള്ള മാക്ക്ബുക്ക് കീബോര്‍ഡില്‍ എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ റെറ്റിനാ ഡിസ്‌പ്ലെയാണ് മാക്ക്ബുക്കിനുള്ളത്. 1499 ഡോളര്‍ മുതല്‍ 1829 ഡോളര്‍ വരെയാണ് മാക്ക്ബുക്കിന്റെ വില

മറ്റു പ്രധാന രാജ്യങ്ങളില്‍ ഏപ്രിലില്‍ ഇറങ്ങുമെങ്കിലും പുതിയ ഉദ്പന്നങ്ങള്‍ അയര്‍ലണ്ടില്‍ എത്തുന്നതിന് പിന്നെയും വൈകും.

Scroll To Top