Sunday December 17, 2017
Latest Updates

അയര്‍ലണ്ടിന് ആപ്പിളിന്റെ കാശ് വേണ്ടേ?നഷ്ടപരിഹാരം വാങ്ങാന്‍ അയര്‍ലണ്ട് കാലതാമസമെടുക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്റെ ആരോപണം

അയര്‍ലണ്ടിന് ആപ്പിളിന്റെ കാശ് വേണ്ടേ?നഷ്ടപരിഹാരം വാങ്ങാന്‍ അയര്‍ലണ്ട് കാലതാമസമെടുക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്റെ ആരോപണം

ഡബ്ലിന്‍ :ആപ്പിളില്‍ നിന്നും ലഭിക്കേണ്ട 13 ബില്യണ്‍ യൂറോയുടെ നികുതി ഈടാക്കുന്നതിനു അയര്‍ലണ്ട് കാലതാമസമെടുക്കുന്നുവെന്ന് ഇ യൂ.

മെല്ലെപ്പോക്ക് തുടരുകയാണെങ്കില്‍ പണം വസൂലാക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ആരോപിച്ചു..അതല്ലെങ്കില്‍ കോടതി നടപടിയെ നേരിടണം.ഇ യു കോംപിറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗരറ്റ് വെസ്താഗര്‍ സിഎന്‍ബിസിയോട് പറഞ്ഞതാണ് ഇക്കാര്യം.’വളരെയധികം സമയമെടുക്കുന്നു’ മാര്‍ഗരറ്റ് പറഞ്ഞു.പണം വാങ്ങിയെടുക്കാനായി ഇയൂ നിര്‍ദേശിച്ച അന്തിമ സമയം ജനുവരിയില്‍ ആയിരുന്നു.എന്നാല്‍ ഇരു കൂട്ടരും അതിനായുള്ള നടപടികള്‍ മുന്നോട്ടു നീക്കിയില്ല.

എന്നാല്‍ ആപ്പിളും യൂറോപ്യന്‍ കമ്മീഷനുമായി ആപ്പിള്‍ പ്രശ്നത്തില്‍ ഇടപെട്ടുവരികയാണെന്നു ധനകാര്യ വകുപ്പ് പ്രതികരിച്ചു.ഇക്കാര്യത്തില്‍ അംഗരാജ്യത്തിനു റിക്കവറിക്കായി കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ അസാധാരണമോ അസ്വാഭാവികമോ അല്ല’ ധനകാര്യ വകുപ്പ് വക്താവ് പറഞ്ഞു.രാജ്യം റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.എന്നിരുന്നാലും ആപ്പിളുമായും യൂറോപ്യന്‍ കമ്മീഷനുമായും ബന്ധപ്പെടുന്നുമുണ്ട്.രാജ്യങ്ങള്‍് അതിന്റെ ചുമതല നിറവേറ്റിയില്ലെങ്കില്‍ വിഷയം ഇ.യു കോടതിക്ക് വിടുമെന്ന് കമ്മീഷന്‍ പറഞ്ഞു.

Scroll To Top