Sunday December 11, 2016
Latest Updates

ആപ്പിള്‍ ടാക്സ് വിവാദം: കമ്മിഷന്‍ തീരുമാനം അയര്‍ലണ്ടിന് താങ്ങാനാകുന്നതല്ലെന്ന് കെന്നി

ആപ്പിള്‍ ടാക്സ് വിവാദം: കമ്മിഷന്‍ തീരുമാനം അയര്‍ലണ്ടിന് താങ്ങാനാകുന്നതല്ലെന്ന് കെന്നി

ഡബ്ലിന്‍:ആപ്പിള്‍ കമ്പനി അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ ടാക്സായി നല്‍കണം എന്ന ഇയു കമ്മിഷന്‍ തീരുമാനത്തിനെതിരെ കടന്നാക്രമണവുമായി പ്രധാനമന്ത്രി എന്‍ഡ കെന്നി. തീരുമാനത്തിനെതിരെ ഇയു കോടതിയില്‍ അപ്പീല്‍ നല്‍കാനിരിക്കെ വിളിച്ച ടിഡിമാരുടെ യോഗത്തിലാണ് കെന്നി ഇയുവിനെതിരെ പരുഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഇയു കമ്മിഷന്റെ തീരുമാനം അയര്‍ലണ്ടിന്റെ സാമ്പത്തിക ഭദ്രതയെ പിന്നോട്ടടിപ്പിക്കാനും ധാരാളം പേര്‍ക്ക് ജോലി നഷ്ടപ്പെടാനും കാരണമാകുമെന്ന് കെന്നി യോഗത്തില്‍ പറഞ്ഞു. ആപ്പിലിനായി അയര്‍ലണ്ട് പ്രത്യേക ടാക്സ് ഇളവുകളൊന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ ടാക്സ് 12.5% ആക്കിയത്.

രാജ്യത്ത് 187,000ഓളം പേരാണ് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത് എന്നു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ അഞ്ചില്‍ ഒന്നു പേരും നേരിട്ടോ അല്ലാതെയോ ഇത്തരം കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് എന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ത്തന്നെ കമ്മിഷന്റെ ഈ തീരുമാനം അയര്‍ലണ്ട് പോലെ ഒരു ചെറിയ രാജ്യത്തിന് താങ്ങാനാകുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തെ ഫിയനാഫാളും ഫിനഗേലും പിന്തുണച്ചു. എന്നാല്‍ ഷിന്‍ ഫെന്‍, ദി ആന്റി ഓസ്റ്ററിറ്റി അലിയന്‍സ് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ അപ്പീല്‍ നല്‍കുന്നതിനെതിരാണ്.

Scroll To Top