Friday December 09, 2016
Latest Updates

ടാക്സ് തര്‍ക്കം: യൂറോപ്യന്‍ യൂണിയനോട് ‘വേറെ പണി നോക്കാന്‍ പറയാന്‍’മൈക്കല്‍ ഒ ലെയറി,ഭീഷണിക്കു വഴങ്ങാതെ ആപ്പിള്‍

ടാക്സ് തര്‍ക്കം: യൂറോപ്യന്‍ യൂണിയനോട് ‘വേറെ പണി നോക്കാന്‍ പറയാന്‍’മൈക്കല്‍ ഒ ലെയറി,ഭീഷണിക്കു വഴങ്ങാതെ ആപ്പിള്‍

ഡബ്ലിന്‍:ആപ്പിള്‍ കമ്പനി അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ ടാക്സ് നല്‍കണം എന്ന യൂറോപ്യന്‍ കമ്മിഷന്‍ തീരുമാനത്തിനെതിരെ റെയ്നെയര്‍ മേധാവി മൈക്കല്‍ ഒ ലെയറി രംഗത്ത്. ഇയു വേറെ പണിനോക്കണം എന്നു പറഞ്ഞ് സര്‍ക്കാര്‍ ഒരു കത്തെഴുതുകയാണ് വേണ്ടതെന്ന് ലെയറി പറഞ്ഞു.(ഇംഗ്ലീഷില്‍ ഇതിലും തീവ്രമായ സമാനപദമാണ് അദ്ദേഹം ഉപയോഗിച്ചത്)

ഇയുവിന്റെ നിര്‍ദ്ദേശം പ്രഹസനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടാക്സ് സംബന്ധിച്ച വിഷയത്തില്‍ ഓരോ രാജ്യത്തിനും സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ് യൂറോപ്യന്‍ യൂണ്യിന്റെ അടിസ്ഥാന നിയമമെന്നും അദ്ദേഹം പറഞ്ഞു.

ഈ യൂ തീരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരാനിരുന്ന ഐറിഷ് മന്ത്രിസഭാ യോഗം വെള്ളിയാഴ്ച വരെ മാറ്റി വെച്ചു.മന്ത്രിസഭയ്ക്കുള്ളില്‍ ശക്തമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടര്‍ന്നാണിത്.

അയര്‍ലണ്ടിന്റെ വളര്‍ച്ചയെ തടയുന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നതെന്നും,ഇത്തരം പ്രശ്‌നങ്ങളാണ് ബ്രെക്‌സിറ്റ് പോലെയുള്ള നിലപാടുകളിലേയ്ക്ക് അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നും അയര്‍ലണ്ടിലെ ചില ധനകാര്യ വിദഗ്ധരും,മാധ്യമ പ്രവര്‍ത്തകരും യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഇതിനിടെ നികുതി കുടിശിക അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ആപ്പിള്‍ കമ്പനി യൂറോപ്പിനെ ആകമാനം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നികുതി അടയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍ യൂറോപ്പിലെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി.euapple_

ഐറിഷ് സര്‍ക്കാരുമായി ആപ്പിള്‍ ഒപ്പുവച്ച കരാര്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് പ്രകാരമാണ് ഇത്ര വലിയ നികുതി കുടിശിക വന്നത്. ഇതു തിരിച്ചടയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുകയായിരുന്നു.apple-tax-ireland

യുഎസിനു പുറത്ത് ലാഭത്തിന്റെ 0.005 ശതമാനം ടാക്സ് മാത്രമാണ് ആപ്പിള്‍ അടച്ചു വരുന്നത്. 2011ല്‍ കമ്പനി 22 ബില്യന്‍ ഡോളര്‍ ലാഭം നേടിയിട്ടും 55 മില്യന്‍ മാത്രമാണ് അയര്‍ലണ്ടില്‍ നികുതി അടച്ചത്.അയര്‍ലണ്ടാകട്ടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക,തൊഴിലാളികളൂടെയുള്ള ദീര്‍ഘകാല നികുതി വരുമാനം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയത്.ഇതിനിടെ ആപ്പിളും അയര്‍ലണ്ടിലെ രാഷ്ട്രീയക്കാരും തമ്മില്‍ ഒത്തുകളി നടത്തുന്നതായും ചില ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. ആപ്പിളിനു കിട്ടിയതു പോലുള്ള ഉത്തരവുകള്‍ അടുത്ത വര്‍ഷത്തോടെ ഗൂഗ്ളിനും ആമസോണിനും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.AppleInIreland

 

Scroll To Top