Sunday December 11, 2016
Latest Updates

ആപ്പിളിന്റെ കാശ് വാങ്ങാന്‍ അയര്‍ലണ്ടിനു മനസില്ല!

ആപ്പിളിന്റെ കാശ് വാങ്ങാന്‍ അയര്‍ലണ്ടിനു മനസില്ല!

ഡബ്ലിന്‍:ആപ്പിള്‍ ടാക്സ് വിവാദത്തില്‍ ഉറച്ച നിലപാടുമായി അയര്‍ലണ്ട്. ആപ്പിളില്‍ നിന്നും 13 ബില്ല്യണ്‍ യൂറോ അയര്‍ലണ്ട് ടാക്സ് വാങ്ങണം എന്ന യൂറോപ്യന്‍ കമ്മിഷന്റെ റൂളിങ്ങിനെതിരെ യൂറോപ്യന്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അപ്പീല്‍ വിജയിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് പറഞ്ഞ ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍, ഈ അപ്പീല്‍ തീരുമാനമാകാന്‍ നാലു വര്‍ഷമോ അതിലധികമോ സമയമെടുക്കുമെന്നും വ്യക്തമാക്കി.

അപ്പീല്‍ ആദ്യം യൂറോപ്യന്‍ കോര്‍ട്ടിലാണ് പോകുക. ശേഷം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലും. ഇതിന് നാലു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് നൂനാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അയര്‍ലണ്ട് ആപ്പിളിന് വഴിവിട്ട സഹായം നല്‍കിയെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ ആരോപണം.(ചുരുക്കത്തില്‍ ആപ്പിള്‍ കമ്പിനി നഷ്ടപരിഹാരം കയ്യില്‍ കൊണ്ട് വന്നു കൊടുത്താലും അയര്‍ലണ്ടിനു വേണ്ടെന്നാണ് നൂനന്റെ നിലപാടെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്.ആപ്പിളിനെ അയര്‍ലണ്ടിന്റെ സ്വന്തമായി തുടര്‍ന്നും ലഭിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറെന്ന് തന്നെ!)

Scroll To Top