Thursday June 21, 2018
Latest Updates

ആപ്പിള്‍ ടാക്സിന്റെ അവകാശം പിടിയ്ക്കാന്‍ മറ്റു രാജ്യങ്ങളും ,തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകുമോ?

ആപ്പിള്‍ ടാക്സിന്റെ അവകാശം പിടിയ്ക്കാന്‍ മറ്റു രാജ്യങ്ങളും ,തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകുമോ?

ഡബ്ലിന്‍:ആപ്പിളിന്റെ ടാക്സില്‍ അവകാശം പിടിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും. ഓസ്ട്രിയ, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആപ്പിളിന്റെ 13 ബില്ല്യണ്‍ യൂറോ ടാക്സില്‍ കണ്ണിട്ടിരിക്കുന്നത്.അയര്‍ലണ്ട് ടാക്‌സ് നിരാകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ നേരിട്ട് ടാക്‌സ് വാങ്ങണമെന്ന സൂചനയാണ് ഓസ്ട്രിയയടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്.

അതേസമയം ആപ്പിളിന്റെ ടാക്സ് വാങ്ങേണ്ടെന്നും, ഇയു കമ്മിഷന്‍ റൂളിങ്ങിനെതിരെ അപ്പീല്‍ നല്‍കാമെന്നുമുള്ള ഐറിഷ് സര്‍ക്കാരിന്റെ തീരുമാനത്തെ ഇയു കമ്മിഷണര്‍ പിയര്‍ മോസ്‌കോവിസി വിമര്‍ശിച്ചു. ഈ പണം സേവനങ്ങള്‍ മികച്ചതാക്കാന്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലെ സോഷ്യല്‍, എക്കണോമിക് പ്രോഗ്രാമുകള്‍ പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top