Saturday December 10, 2016
Latest Updates

മാപ്പുണ്ടാക്കാന്‍ ‘ആപ്പിള്‍ വണ്ടി’ അയര്‍ലണ്ടിലേയ്ക്ക്

മാപ്പുണ്ടാക്കാന്‍ ‘ആപ്പിള്‍ വണ്ടി’ അയര്‍ലണ്ടിലേയ്ക്ക്

ആപ്പിള്‍ മാപ്പ് സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിലേയും,കോര്‍ക്കിലേയും തെരുവുകളിലേക്ക് കമ്പനി വാഹനങ്ങളയക്കുന്നു. മാപ്പുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തെരുവുകളുടേയും, വ്യാപാര സ്ഥാപനങ്ങളുടെയും ദൃശ്യങ്ങള്‍ വാഹനം പകര്‍ത്തും.
ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ സര്‍വീസിന് പകരമാവുകയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം പ്രാദേശിക, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രസിദ്ധി നല്‍കുക എന്നതും ആപ്പിളിന്റെ ലക്ഷ്യമാണ്. ഇതിനായി ഫോട്ടോകളടക്കം തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കും. സ്വകാര്യത സംരക്ഷിക്കുന്നതിനായി ആളുകളുടെ മുഖം, വാഹന നമ്പര്‍ മുതലായവ അവ്യക്തമാക്കിയ രീതിയിലാവും തെരുവു ദൃശ്യങ്ങള്‍ മാപ്പില്‍ പ്രസിദ്ധീകരിക്കുക.

സ്‌പോട്ടിഫൈ, ടിഡാല്‍ മുതലായ എതിരാളികള്‍ക്ക് ഭീഷണിയായി പുതിയ മ്യൂസിക് സ്ട്രീമിങ്ങ് സര്‍വീസിന് ആപ്പിള്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ജൂണ്‍ 30മുതല്‍ ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. അള്‍സ്റ്റര്‍ ബാങ്കുമായി സഹകരിച്ച് ആപ്പിള്‍ പേ സേവനം നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, യുകെയിലും സമീപ ഭാവിയില്‍ തന്നെ ലഭ്യമാക്കുമെന്നും ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Scroll To Top