Saturday December 10, 2016
Latest Updates

ഗോള്‍വേയില്‍ ഉയരുന്നത് ആപ്പിളിന്റെ മഹാസംരംഭം; 300ഓളം പേര്‍ക്ക് തൊഴില്‍ സാധ്യത

ഗോള്‍വേയില്‍ ഉയരുന്നത് ആപ്പിളിന്റെ മഹാസംരംഭം; 300ഓളം പേര്‍ക്ക് തൊഴില്‍ സാധ്യത

ഗോള്‍വേ:സാങ്കേതിക രംഗത്തെ ഭീമന്മാരായ യുഎസ് കമ്പനി ആപ്പിളിന്റെ പുതിയ ഡാറ്റ സെന്റര്‍ ഗോള്‍വേയില്‍ നിര്‍മ്മിക്കാന്‍ ഐറിഷ് അധികൃതര്‍ അനുമതി നല്‍കി. 850 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഗോള്‍വേയില്‍ സെന്റര്‍ സ്ഥാപിക്കുക. 24,500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുക. 2015ലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗോള്‍വേയ്ക്കു പുറമെ ഡെന്മാര്‍ക്കിലെ ജറ്റ്ലാന്റിലും സെന്റര്‍ സ്ഥാപിക്കുന്നുണ്ട്.

ഈ വര്‍ഷമവസാനത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഗോള്‍വേയിലെ ഡെറിഡോണലിലായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. 300ഓളം പേര്‍ക്ക് പല രംഗത്തായി ഇവിടെ തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

Scroll To Top