Sunday December 17, 2017
Latest Updates

നികുതിപ്പണം നല്‍കാത്ത ആപ്പിളിനെ പാഠം പഠിപ്പിക്കാന്‍ അയര്‍ലണ്ട്, കോടതി നടപടിക്കൊരുങ്ങുന്നു,13 ബില്യണ്‍ ചോദിച്ചു വാങ്ങുമെന്ന് വരദ്കര്‍ 

നികുതിപ്പണം നല്‍കാത്ത ആപ്പിളിനെ പാഠം പഠിപ്പിക്കാന്‍ അയര്‍ലണ്ട്, കോടതി നടപടിക്കൊരുങ്ങുന്നു,13 ബില്യണ്‍ ചോദിച്ചു വാങ്ങുമെന്ന് വരദ്കര്‍ 

ഡബ്ലിന്‍ :യൂറോപ്യന്‍ കമ്മീഷന്‍ ഉത്തരവിട്ട നികുതിപ്പണം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ ഐറിഷ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.13 ബില്ല്യന്‍ യൂറോയാണ് നികുതി ഒടുക്കേണ്ടത്.ഒരു വര്‍ഷം മുമ്പാണ് യൂറോപ്യന്‍ കമ്മീഷന്‍ വിധി ഉണ്ടായത്.എന്നാല്‍ ഇതുവരെയും പണം അടയ്ക്കുന്നതിന് യാതോരു നടപടിയും ആപ്പിളിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കാലതാമസമുണ്ടാക്കുന്ന കമ്പനിയുടെ സമീപനത്തിനെതിരെ കോടതിയില്‍ പോകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആഗോള കുത്തക കമ്പനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബ്രസ്സല്‍സ് ഇതിനകം അയര്‍ലണ്ട് യൂറോപ്യന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.നികുതി അടയ്ക്കണമെന്ന് ഐറീഷ് ഗവണ്‍മെന്റും അടയ്ക്കാനാവില്ലെന്ന് ആപ്പിളും നിലപാടെടുത്തിരിക്കുകയാണ്.ഇരുകൂട്ടരും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ഗോള്‍വേയിലെ 850മില്ല്യന്‍ യൂറോ ഡോളറിന്റെ ഡേറ്റാ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ആപ്പിള്‍ മേധാവി ടിം കുക്ക് സൂചന നല്‍കിയിരുന്നു.അതിന് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് ഐറീഷ് സര്‍ക്കാരിന്റെ അഭിപ്രായം പ്രധാനമന്ത്രിയിലൂടെ പുറത്തുവന്നത്.സെന്ററിനു വേണ്ടിയുള്ള പദ്ധതികള്‍ 2015 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്.എന്നാല്‍ കോടതി ഇടപെടലുകളും പ്ലാനിംഗിലെ പിഴവുകളും മൂലം പദ്ധതി വൈകുകയായിരുന്നു.

നികുതി പണം പിരിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയര്‍ലണ്ടിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം യൂറോപ്യന്‍ കമ്മീഷന്‍ മേധാവി മാര്‍ഗ്രട്രെ വെസ്റ്റഗര്‍ പറഞ്ഞിരുന്നു.തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നാണ് കരുതുന്നത്.

നികുതി നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കുന്ന നടപടിക്കെതിരെ വരദ്കര്‍ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളുമായുള്ള ബന്ധത്തില്‍ ഇത് കടുത്ത സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആപ്പിളിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

എസ്‌ക്രോ അക്കൗണ്ടുകള്‍ സ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, കൂടുതല്‍ കാലതാമസം കൂടാതെ പണം ആ അക്കൗണ്ടിലേക്ക് നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്.-ഡയ്ലില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.’യൂറോപ്യന്‍ കമ്മീഷന്‍ ഐറിഷ് സര്‍ക്കാരിനെ കോടതിയില്‍ കയറ്റുകയാണ്. അതിനാല്‍ ഐറിഷ് ഗവണ്‍മെന്റ് ആപ്പിളിനെയും കോടതിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് നല്‍കുന്ന സന്ദേശം ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലാകുമെന്നാണ് കരുതുന്നത്.വരുന്ന ആഴ്ചകളില്‍ അതിന് റിസള്‍ട്ട് ഉണ്ടാകുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു.കമ്മീഷന്റെ വിധി നടപ്പാക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും അയര്‍ലണ്ട്.

Scroll To Top