Sunday February 19, 2017
Latest Updates

ആപ്പിള്‍ ഐ ഫോണ്‍ 7 വാങ്ങാന്‍ വന്‍തിരക്ക്

ആപ്പിള്‍ ഐ ഫോണ്‍ 7 വാങ്ങാന്‍ വന്‍തിരക്ക്

ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 വാങ്ങാന്‍ വന്‍ തിരക്ക്. വില്‍പ്പന പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് കമ്പനി പറയുന്നത്. നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന പലര്‍ക്കും സ്റ്റോക്ക് തീര്‍ന്നതിനാല്‍ വെറുംകൈയോടെ മടങ്ങേണ്ടിയും വന്നു.

മികച്ച ക്യാമറയോടും, വാട്ടര്‍ റെസിസ്റ്റന്റ് ബോഡിയോടുമൊപ്പം ഹെഡ്ഫോണ്‍ ജാക്ക് ഇല്ലാതെയാണ് പുതിയ ഐഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.സിഡ്‌നി,സിംഗപ്പൂര്‍, ടോക്കിയോ, എന്നിവിടങ്ങളിലെല്ലാം വളരെ വേഗത്തിലാണ് സ്റ്റോക്കുകള്‍ വിറ്റുതീര്‍ന്നത്.ഇന്നലെയാണ് ഐ ഫോണ്‍ 7 മാര്‍ക്കറ്റില്‍ എത്തിയത്

Scroll To Top