Tuesday January 16, 2018
Latest Updates

ആപ്പിള്‍ ഐഫോണ്‍ 7 ഇന്ന് പുറത്തിറങ്ങും

ആപ്പിള്‍ ഐഫോണ്‍ 7 ഇന്ന് പുറത്തിറങ്ങും

സാന്‍ഫ്രാന്‍സിസ്‌കോ: ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന ആപ്പിള്‍ ഐഫോണ്‍ 7 ന്റെ ലോഞ്ച് ബുധനാഴ്ച ഇന്ത്യന്‍ സമയം 10.30 ന്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രാം സിവിക് ഓഡിറ്റോറിയത്തിലാണ് ലോകം കാത്തിരുന്ന ഐഫോണിന്റെ ലോഞ്ച്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ10 പ്രോസസറാണ് ഐഫോണ്‍ 7ന്റെ കരുത്ത്. 4.7 ഇഞ്ച് ത്രീഡി ടച്ച് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. ഐഫോണിന്റെ ഇരട്ടക്യാമറകളില്‍ ഒന്നു ടെലി ലെന്‍സും മറ്റേത് വൈഡ് ലെന്‍സുമാണ്. ഫോണിന് ഏകദേശം 53,000 രൂപ വിലവരും.

ഫോണിന്റെ പ്രത്യേകതകളെക്കുറിച്ചാണ് വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഫോണിന്റെ ഔദ്യോഗിക ലോഞ്ചിനു ശേഷം മാത്രമേ വ്യക്തമായൊരു ചിത്രം ലഭിക്കൂ

Scroll To Top