Friday December 09, 2016
Latest Updates

ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാന്‍ ആപ്പുമായി ആപ്പിള്‍

ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാന്‍ ആപ്പുമായി ആപ്പിള്‍

ആരോഗ്യം വ്യായാമം എന്നിവയൊക്കെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സഹായിക്കുന്നതാണ് ആപ്പിള്‍ ഹെല്‍ത്ത് ആപ്പ്. എന്നാല്‍ ഇത് ഇപ്പോള്‍ ഉപഭോക്താവിന്റെ ലൈംഗിക ജീവിതത്തെ കൂടി ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന രീതിയില്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന 26 മത് ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സിലാണ് ഉപയോക്താവിന് സ്വന്തം ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാവുന്ന തരത്തില്‍ ആപ്ലികേഷന്‍ കമ്പനി പരിഷ്‌കരിച്ച് അവതരിപ്പിച്ചത്. പുതുതായി ചേര്‍ക്കപ്പെട്ട ഫീച്ചറിനെ റീപ്രോഡക്ടീവ് ഡാറ്റ എന്നാണ് ആപ്പിള്‍ വിശേഷിപ്പിക്കുന്നത്.

ഐഒഎസ് 9 ഫോണില്‍ ആപ്പിള്‍ ഹെല്‍ത്ത് ആപ്പ് അപ്‌ഡേഷനിലൂടെ ഉപയോക്താവിന് പുതിയ ഫീച്ചര്‍ ലഭ്യമാവും. ആര്‍ത്തവ ചക്രം, ബെയ്‌സല്‍ ബോഡി ടെമ്പറേച്ചര്‍, സെറിബല്‍ മ്യുക്കസ് ക്വാണ്ടിറ്റി, ഓവുലേഷന്‍ ടെസ്റ്റ് ഫലങ്ങള്‍ എന്നിവ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാം. ഒപ്പം ലൈഗിംക ബന്ധത്തില്‍ എടുക്കേണ്ട സുരക്ഷാമുന്‍കരുതലുകളെ കുറിച്ചും ആപ്പ് മുന്നറിയിപ്പ് നല്‍കും.

പ്രാഥമിക വിവരങ്ങള്‍ മനുവലായി തന്നെയാണ് ആപ്പില്‍ ആഡ് ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. വിവരങ്ങള്‍ ഒരിക്കലും ആപ്പിളിന്റെ സെര്‍വറിലേക്കു പോലും പോകില്ലെന്നാണ് ആപ്പിള്‍ ഉറപ്പ് നല്‍കുന്നത്. പരിഷ്‌കരിച്ച ആപ്പ് ഉടന്‍ തന്നെ ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാവും.

 

Scroll To Top