Saturday January 21, 2017
Latest Updates

കോര്‍ക്കിലെ ആപ്പിളിന്റെ പ്ലാന്റുകളില്‍ ആക്രമണഭീഷണി:4,000 ജീവനക്കാരെ ഒഴിപ്പിച്ചു 

കോര്‍ക്കിലെ ആപ്പിളിന്റെ പ്ലാന്റുകളില്‍ ആക്രമണഭീഷണി:4,000 ജീവനക്കാരെ ഒഴിപ്പിച്ചു 

കോര്‍ക്ക് :ആപ്പിളിന്റെ കോര്‍ക്കിലെ വിവിധ പ്ലാന്റുകളില്‍ ആക്രമണ ഭീഷണി.ഇതേ തുടര്‍ന്ന് കമ്പനിയുടെ കോര്‍ക്കിലെ വിവിധ ഓഫിസുകളില്‍ നിന്നായി നാലായിരത്തോളം ജീവനക്കാരെ ഒഴിപ്പിച്ചു.

ഇന്ന് രാവിലെ കമ്പനിയില്‍ ലഭിച്ച നിരവധി ഈ മെയിലുകളിലൂടെ അജ്ഞാതരായ ചിലര്‍ ആക്രമണ ഭീഷണി മുഴക്കിയതോടെയാണ് ലവിറ്റ്‌സ് ക്വേ,ഹോളി ഹില്‍,ഫാം റോഡ് എന്നിവിടങ്ങളിലെ ജീവനക്കാരെ മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ ഒഴിപ്പിച്ചത്.

ബോബ് ഭീഷണിയാണോ എന്ന് ഗാര്‍ഡ വ്യക്തമാക്കിയില്ല.എന്നാല്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയുള്ള രക്ഷാ പ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പോടെയാണ് സേന എത്തിയത്.ഉച്ചയോടെ ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ചെങ്കിലും ജാഗ്രത തുടരുകയാണ്.

Scroll To Top