Sunday December 11, 2016
Latest Updates

അയര്‍ലണ്ട് ഇ യു വ്യവസ്ഥകള്‍ അംഗീകരിക്കണം:നിലപാടില്‍ മാറ്റമില്ലാതെ യൂറോപ്യന്‍ യൂണിയന്‍

അയര്‍ലണ്ട് ഇ യു വ്യവസ്ഥകള്‍ അംഗീകരിക്കണം:നിലപാടില്‍ മാറ്റമില്ലാതെ യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍:ആപ്പിള്‍ കമ്പനി അയര്‍ലണ്ട് സര്‍ക്കാരിന് 13 ബില്ല്യണ്‍ യൂറോ ടാക്സ് ഇനത്തില്‍ നല്‍കണം എന്ന തീരുമാനം ഉറച്ചതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ എക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് കമ്മിഷണര്‍ പിയര്‍ മോസ്‌കോവിസി. ഈ തീരുമാനം നിയമസാധുതയുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ഐറിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റേതൊരു രാജ്യത്തേക്കാളും ആനുകൂല്യം ലഭിക്കുന്നത് അയര്‍ലണ്ടിനാണെന്നു പറഞ്ഞ മോസ്‌കോവിസി, അതിനാല്‍ത്തന്നെ അയര്‍ലണ്ട് ഇയു വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.

ഇത് അയര്‍ലണ്ടിനെ സംബന്ധിക്കുന്ന വിഷയമല്ലെന്നും, ആപ്പിളിനെ സംബന്ധിക്കുന്ന വിഷയമാണെന്നും മോസ്‌കോവിസി പറഞ്ഞു. ആപ്പിള്‍ പോലൊരു കമ്പനി (ന്യായമായും) അടയ്ക്കേണ്ടത്ര ടാക്സ് അടച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും രാജ്യത്തെ പ്രത്യേകമായി എതിര്‍ക്കുകയല്ല, ടാക്സ് മേഖലയില്‍ സുതാര്യത ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് പറഞ്ഞ മോസ്‌കോവിസി, ഇയു അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ് എന്ന ആരോപണവും നിഷേധിച്ചു. എന്നാല്‍ പല മള്‍ട്ടിനാഷണല്‍ കമ്പനികളും യുഎസിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top