Thursday December 08, 2016
Latest Updates

ലക്ഷം കോടി ക്ലബ്ബിലെ ആദ്യ കമ്പനി; ചരിത്ര നേട്ടത്തിലേക്ക് ആപ്പിള്‍

ലക്ഷം കോടി ക്ലബ്ബിലെ ആദ്യ കമ്പനി; ചരിത്ര നേട്ടത്തിലേക്ക് ആപ്പിള്‍

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ആദ്യ കമ്പനിയെന്ന ചരിത്രനേട്ടത്തിലേക്ക്. ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ വച്ചു നോക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം കൈവരിച്ചേക്കും. നിലവില്‍ 77,000 കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.

ഇന്നലെ കമ്പനി പുറത്തുവിട്ട പ്രവര്‍ത്തന ഫലത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ലാഭം 33 ശതമാനം ഉയര്‍ന്ന് 1360 കോടി ഡോളറായതായി പറഞ്ഞിരുന്നു. ചൈനയില്‍ നിന്നുള്ള വരുമാന വര്‍ധനയും ഐ ഫോണിന്റെ വില്‍പ്പനയിലുണ്ടായ വന്‍ കുതിപ്പുമാണ് നേട്ടത്തിന് ആപ്പിളിനെ സഹായിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെമാത്രം 610 ലക്ഷം ഐ ഫോണുകള്‍ കമ്പനി വിറ്റഴിച്ചു.
ആപ്പിളിന്റെ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാള്‍നേക്കാള്‍ 27 ശതമാനം വര്‍ദ്ധിച്ച് 5801 കോടി ഡോളറായി. ചൈനയില്‍ ഐ ഫോണ്‍ വില്‍പ്പന റെക്കാര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്.

ഐ ഫോണ്‍, മാക് ബുക്, ആപ്പ്‌സ്റ്റോര്‍ എന്നിവയുടെ മികച്ച പ്രകടനമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നതെന്ന് ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്ക് വിലയിരുത്തി.

 

Scroll To Top