Friday December 09, 2016
Latest Updates

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു 

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു 

ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം.
ആശുപത്രിയിലെത്തിച്ചോള്‍ തന്നെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്‌മെന്രില്‍ പ്രഭാഷണം നടത്തവെ കലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ഖാസി ഹില്‍സ് എസ്.പി എം.ഖാര്‍ഖ്രംഗ് അറിയിച്ചു. മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖാനന്ദനും സംസ്ഥാന ചീഫ് സെക്രട്ടറി വര്‍ജിറിയും ആശുപത്രിയില്‍ കലാമിനെ സന്ദര്‍ശിച്ചു. മേഘാലയ മന്ത്രിമാരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്

Scroll To Top