Tuesday January 24, 2017
Latest Updates

ഡബ്ലിന്‍ മലയാളികളുടെ വീഡിയോ യൂ ടൂബില്‍ :ഈ നാടകം കണ്ട് ആവേശഭരിതരായി നിങ്ങള്‍ ഇന്ത്യയുടെ ദേശീയഗാനം പാടുമോ ?

ഡബ്ലിന്‍ മലയാളികളുടെ വീഡിയോ യൂ ടൂബില്‍ :ഈ നാടകം കണ്ട് ആവേശഭരിതരായി നിങ്ങള്‍ ഇന്ത്യയുടെ ദേശീയഗാനം പാടുമോ ?

 ഡബ്ലിന്‍:ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്‍ഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്രിസ്മസിനോട് അനുബന്ധിച്ച് അവതരിപ്പിച്ച ‘അപരിചിതന്‍’ എന്ന ദേശീയോദ്ഗ്രഥന ലഘു നാടക ശില്‍പ്പത്തിന്റെ വീഡിയോ യൂ ടൂബില്‍ റിലീസ് ചെയ്തു.

കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ഈ നാടകം ആഘോഷങ്ങളില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിക്കുന്ന ആയിരങ്ങള്‍ക്ക് വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടത്. കഥ ,തിരകഥ ,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് യുവ നാടക പ്രതിഭയായ ജോമോന്‍ പാപ്പച്ചനാണ്.

സണ്ണി ബ്ലാക്ക് റോക്ക്,ജിബി ജേക്കബ് ,സാന്റി മനോജ്,വിജി മാത്യൂസ് ,എന്നിവരെ കൂടാതെ ജോമോന്‍ പാപ്പച്ചനും രംഗത്തെത്തുന്നു,വീഡിയോഗ്രഫി:മനോജ് മഠത്തില്‍.

32 മിനുട്ടുകള്‍ നീണ്ടു നിന്ന നാടകത്തിനൊടുവില്‍ ആരുടേയും പ്രേരണയില്ലാതെ സദസ്യര്‍ എഴുന്നേറ്റ് ദേശസ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയവുമായി ഇന്ത്യയുടെ ദേശീയഗാനം ആലപിക്കത്തക്ക വിധം വികാരനിര്‍ഭരമായിരുന്നു നാടകം എന്നത് നാടകത്തിന്റെ ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കുന്നു.’അപരിചിതരെ’ നിങ്ങള്‍ക്കും ഇവിടെ കാണാം

 

Scroll To Top