Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ തിരകളെ കീഴടക്കാന്‍ വീണ്ടുമെത്തി, ഈ ഇന്ത്യന്‍ പെണ്‍കുട്ടി

അയര്‍ലണ്ടിലെ തിരകളെ കീഴടക്കാന്‍ വീണ്ടുമെത്തി, ഈ ഇന്ത്യന്‍ പെണ്‍കുട്ടി

ഗോള്‍വേ :കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരണത്തെ മുഖാമുഖം കണ്ട ഇന്ത്യന്‍ പെണ്‍കുട്ടിയും ടൂറിസ്റ്റുമായ അപരാജിത (അപു) ഗുപ്ത വീണ്ടും അയര്‍ലണ്ടിലെത്തി; തന്നെ ഭയത്തിലാഴ്ത്തിയ തിരകളെ കീഴടക്കാനാണ് ഇത്തവണത്തെ വരവ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു അപുവിനെയും കുടുംബത്തെയും ഞെട്ടിച്ച സംഭവം. ലണ്ടിനില്‍ വിദ്യാര്‍ത്ഥിയായ അപു ഗോള്‍വേയിലെ ആരണ്‍ ദ്വീപിലുള്ള ഡണ്‍ ഓഗാസ, പ്രശസ്തമായ പോള്‍ നാ ബിപ്രീസ്റ്റ് നാച്വറല്‍ പൂള്‍ എന്നിവ കാണാന്‍ എത്തിയതായിരുന്നു. ഏപ്രില്‍ 8നായിരുന്നു ഇത്. പാറക്കെട്ടുനു മുകളില്‍ കാഴ്ചകള്‍ കാണുന്നതിനിടെ ആഞ്ഞടിച്ച ഒരു തിരമാല അപുവിനെ 40 അടിയോളം താഴ്ചയുള്ള പാറക്കൂട്ടത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ അടുത്തുണ്ടായിരുന്ന ഒരു പാരാമെഡിക് അംഗം സംഭവം കണ്ടയുടന്‍ അപുവിനെ രക്ഷിക്കാനെത്തിയ. എല്ലില്‍ ചെറിയ പൊട്ടലോടെ അപു രക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇതിനകം 1.3 മില്ല്യണ്‍ പേരാണ് യൂട്യൂബില്‍ കണ്ടത്.

എന്നാല്‍ 22കാരിയായ അപു ഇത്തവണയും അമ്മ സിമ്രാനോടൊപ്പം ഇവിടെയെത്തിയിരിക്കുകയാണ്. തന്നെ പേടിപ്പിച്ച തിരകളെ കീഴടക്കുകയാണ് ഉദ്ദേശ്യം. അല്ലാതെ വെള്ളത്തെ പേടിച്ച് ജീവിതകാലം മുഴുവന്‍ കഴിയാന്‍ തനിക്കാകില്ലെന്നാണ് അപു പറയുന്നത്. അപുവിനെ രക്ഷിച്ച പാരാമെഡിക് അംഗം സീമസ് മക്കാര്‍ത്തി, അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ട് ഫ്യോനുല ഗ്വിഗ്ലി, ദ്വീപിലെ ഗാര്‍ഡ ബ്രയാന്‍ ഒ ഡണല്‍ എന്നിവരുടെ ധീരതയ്ക്ക് കഴിഞ്ഞ നവംബറില്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

Scroll To Top