Thursday December 08, 2016
Latest Updates

അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒരുമിക്കുന്നു

അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒരുമിക്കുന്നു

സിബി മലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെ അനുശ്രീയും ഷൈന്‍ ടോം ചാക്കോയും വീണ്ടും ഒന്നിക്കുന്നു. ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസയില്‍ യുവതാരങ്ങള്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

പേര് ഇങ്ങനെയാണെങ്കിലും സംഗീതജ്ഞനായ സൈഗാളിന്റെ ജീവിതകഥയമായി സിനിമക്ക് യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ടി.എ.റസാഖിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. മെയ് മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്.

മധുപാല്‍, സിദ്ദിഖ്, സുധീര്‍ കരമന, മാമുക്കോയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. ജയറാമും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയത്.

 

Scroll To Top