Monday December 05, 2016
Latest Updates

കൊഹ്‌ലിക്ക് മാനസിക പിന്തുണ നല്‍കാന്‍ അനുഷ്‌കയും സിഡ്‌നിയില്‍

കൊഹ്‌ലിക്ക് മാനസിക പിന്തുണ നല്‍കാന്‍ അനുഷ്‌കയും സിഡ്‌നിയില്‍

സിഡ്‌നി: ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുന്ന വിരാട് കൊഹ്ലിക്ക് പിന്തുണയേകാന്‍ സിഡ്‌നിയില്‍ അനുഷ്‌ക ശര്‍മ്മയും. ഇന്ത്യന്‍ താരങ്ങളുടെ കാമുകിമാരും ഭാര്യമാരും ടീമിനൊപ്പം പോകേണ്ടെന്ന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും അധികം സമയം ഒരുമിച്ച് ചെലവഴിക്കാന്‍ സാധിക്കില്ല. പക്ഷെ ഇരുവരും സിഡ്‌നിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഒരുമിച്ച് അത്താഴം കഴിക്കാന്‍ പോയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നത് വിരാട് കൊഹ്‌ലിയുടെ പ്രകടനത്തെയായിരിക്കും. ഓസ്‌ട്രേലിയക്കെതിരെ പൊതുവില്‍ നന്നായി കളിക്കുന്ന കൊഹ്‌ലിക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ അത് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്നത്. കൊഹ്ലിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ഒരുപക്ഷെ അനുഷ്‌കയുടെ സാന്നിദ്ധ്യം മുതല്‍ക്കൂട്ടായേക്കും.

നേരത്തെ തങ്ങളുടെ പ്രണയം ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു. അനുഷ്‌കയുടെ പുതിയ ചിത്രം എന്‍എച്ച് 10നെ പ്രശംസിച്ച് കൊഹ്‌ലി രംഗത്തെത്തിയതും വാര്‍ത്തായായിരുന്നു.

Scroll To Top