Monday December 05, 2016
Latest Updates

ആന്‍ട്രിമിലെ മലയാളി കുടുംബത്തിന് പുതിയ കാര്‍ വാങ്ങാന്‍ ജനസമൂഹം ഒന്നിച്ച് രംഗത്ത്,മണിക്കൂറുകള്‍ക്കകം പിരിഞ്ഞത് ആയിരക്കണക്കിന് പൗണ്ട്:സമാശ്വാസത്തിന്റെ ആനന്ദലഹരിയില്‍ ഐറിഷ് മലയാളികള്‍

ആന്‍ട്രിമിലെ മലയാളി കുടുംബത്തിന് പുതിയ കാര്‍ വാങ്ങാന്‍ ജനസമൂഹം ഒന്നിച്ച് രംഗത്ത്,മണിക്കൂറുകള്‍ക്കകം പിരിഞ്ഞത് ആയിരക്കണക്കിന് പൗണ്ട്:സമാശ്വാസത്തിന്റെ ആനന്ദലഹരിയില്‍ ഐറിഷ് മലയാളികള്‍

 ആന്‍ട്രിം :സാമൂഹ്യവിരുദ്ധരുടെ അക്രമണത്തിലകപ്പെട്ട ആന്‍ട്രിമിലെ മലയാളി സുബി ഫിലിപ്പിന്റെ കുടുംബത്തിന് സമാശ്വാസവും പിന്തുണയുമായി പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തെത്തി.സ്ഥലം എം എല്‍ എ യും കൌണ്‍സിലറുമടക്കം ജനസമൂഹം ഒന്നാകെ സുബിയെയും മക്കളേയും സന്ദര്‍ശിച്ച് ധൈര്യം പകര്‍ന്നു.

അക്രമികള്‍ തീവെച്ചു നശിപ്പിച്ച കാറിന് പകരം മറ്റൊരു കാര്‍ മലയാളി കുടുംബത്തിന് വാങ്ങിക്കൊടുക്കാനായി ഒരു ക്രൌഡ് ഫണ്ടിംഗും ആന്‍ട്രിമിലെ ജനങ്ങള്‍ ആരംഭിച്ചു.5000 പൗണ്ട് സമാഹരിക്കാനാണ് പദ്ധതിയെങ്കിലും .ഇന്നലെ ക്രൌഡ് ഫണ്ടിംഗ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഏഴായിരത്തോളം പൗണ്ട് സംഭാവനയായി ലഭിച്ചു കഴിഞ്ഞു.

ലോക്കല്‍ കൌണ്‍സിലര്‍ ജോനാഥാന്‍ മക്കാര്‍ത്തിയുടെ നേതൃത്വത്തിലാണ് ധനശേഖരണം ആരംഭിച്ചത്.

‘സുബി ഫിലിപ്പിനെ പോലെയുള്ള കുടിയേറ്റക്കാരോട് നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് നിസീമമായ കടപ്പാടാണ് ഉള്ളത്.അവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ എന്നും മുന്നിട്ടു നില്‍ക്കുന്നവരാണ്.അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞു പോയ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അതിനുള്ള ഒരു പരിഹാരം എന്ന നിലയിലാണ് ജനങ്ങള്‍ ഈ ധനസമാഹരണ യഞ്ജത്തില്‍ പങ്കു ചേരുന്നതെന്നും,സുബി ഫിലിപ്പും അവരെ പോലെയുള്ള കുടിയേറ്റക്കാരായ മറ്റു സുഹൃത്തുകളും ദീര്‍ഘകാലം തങ്ങളോടൊപ്പം ഉണ്ടാകണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആന്‍ട്രിമിലെ ജനങ്ങള്‍ക്ക് വേണ്ടി കൌണ്‍സിലര്‍ മക്കാര്‍ത്തി പറഞ്ഞു.

സുബി ഫിലിപ്പിനെ കുടുംബത്തിനായി ഒരു പുതിയ കാര്‍ വാങ്ങാനുള്ള ക്രൌഡ് ഫണ്ടിംഗില്‍ പങ്കു ചേര്‍ന്ന് അവര്‍ക്ക് പിന്തുണയും സമാശ്വാസവും നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക  (എന്നാല്‍ സുബിയ്ക്ക് പുതിയ കാര്‍ നല്‍കാനുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യം കവിഞ്ഞതിനാല്‍ ഇനിയും നല്കുന്ന ഫണ്ട് പക്ഷേ നോര്‍ത്തേന്‍ അയര്‍ലണ്ട് കൌണ്‍സില്‍ ഫോര്‍ എത്ത്‌നിക് മിനിസ്ട്രീസിലെയ്ക്കാവും പോവുക എന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട് )

http://www.crowdfunder.co.uk/lets-buy-subi-philip-a-new-car




Scroll To Top